ജ​ന​സം​ഖ്യ​യു​ടെ 80 ശ​ത​മാ​ന​വും വാ​ക്സി​നെ​ടു​ക്കാ​തെ അ​തി​ർ​ത്തി​ക​ൾ തു​റ​ക്കി​ല്ല; പ്ര​വാ​സി ഓ​സ്ട്രേ​ലി​യ​ക്കാ​ർ കു​ടു​ങ്ങി
Saturday, August 7, 2021 8:29 PM IST
കാ​ൻ​ബ​റ: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വാ​സി ഓ​സ്ട്രേ​ലി​യ​ക്കാ​ർ രാ​ജ്യം വി​ടു​ന്ന​തു ത​ട​ഞ്ഞു. വി​ദേ​ശ​ത്തു ജോ​ലി ചെ​യ്യു​ന്ന​വ​ർ രാ​ജ്യം വി​ട​രു​തെ​ന്നാ​ണു പു​തി​യ ഉ​ത്ത​ര​വ്.

ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ച് മു​ത​ൽ ഓ​സ്ട്രേ​ലി​യ​ക്കാ​ർ രാ​ജ്യ​ത്തി​നു പു​റ​ത്തു​പോ​കു​ന്ന​തി​നു നി​രോ​ധ​ന​മു​ണ്ട്. ജോ​ലി​ക്കും മ​റ്റു​മാ​യി വി​ദേ​ശ​ത്തു​ള്ള പൗ​ര​ന്മാ​ർ നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​രും ഇ​നി രാ​ജ്യം വി​ട​രു​തെ​ന്നാ​ണു പു​തി​യ നി​ർ​ദേ​ശം.

ജ​ന​സം​ഖ്യ​യു​ടെ 80 ശ​ത​മാ​ന​വും വാ​ക്സി​നെ​ടു​ക്കാ​തെ ഓ​സ്ട്രേ​ലി​യ​യു​ടെ അ​തി​ർ​ത്തി​ക​ൾ തു​റ​ക്കി​ല്ലെ​ന്നാ​ണു സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ 19 ശ​ത​മാ​നം പേ​രാ​ണു വാ​ക്സി​നെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ര​ണ്ട​ര കോ​ടി​യ​ല​ധി​കം വ​രു​ന്ന ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​യും ലോ​ക്ഡൗ​ണി​ലാ​ണ്.