ഒളിമ്പ്യൻ അമോജ് ജേക്കബിനെ ആദരിച്ചു
Friday, August 13, 2021 4:32 PM IST
ന്യൂഡൽഹി: ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്കിയോ ഒളിന്പിക്സിൽ പങ്കെടുത്ത ഡൽഹി മലയാളിയും രോഹിണി വിശുദ്ധ പാദ്രേപിയോ ഇടവകാംഗവുമായ അമോജ് ജേക്കബിനെ വിശുദ്ധ പാദ്രേപിയോ ഇടവക ആദരിച്ചു.

ഇടവകക്കാരുടെയും സർവോപരി ഡൽഹി മലയാളികളുടെയും അഭിമാനമായ ഒളിമ്പ്യൻ അമോജിന് എല്ലാവിധ ഭാവുകങ്ങളും ആശംസകളും തുടർന്നുള്ള ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കുവാനും സാധിക്കട്ടെ എന്ന് ചടങ്ങിൽ വികാരി ഫാ. സുനിൽ അഗസ്റ്റിൻ പനിചേമ്പള്ളിൽ ആശംസിച്ചു. തുടർന്നു ഇടവകയുടെ പ്രതിനിധിയായി മുതിർന്ന അംഗം വി.എം. ജോൺ മൊമെന്‍റോ സമ്മാനിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്