ഡൽഹിയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു
Saturday, August 21, 2021 6:28 AM IST
ന്യൂഡൽഹി: മലയാളി യുവാവ് ഡൽഹിയിൽ വാഹനാപകടത്തിൽ മരിച്ചു. കോട്ടയം കുറവിലങ്ങാട് പകലോമറ്റത്തിൽ പൊന്നാന്പൽ വീട്ടിൽ സാബു സെബാസ്റ്റ്യൻ (50) ആണ് സൗത്ത് ഡൽഹിയിലുണ്ടായ റോഡ് അപകടത്തിൽ മരിച്ചത്.

ഫോർട്ടിസ് എസ്കോർട് ഹോസ്പിറ്റലിൽ റേഡിയോ ഗ്രാഫർ ആയി ജോലി ചെയ്തുവരികയായിരുന്നു. നേബസ്റായി ഇടവകാംഗമാണ്.

ഭാര്യ: ഷെറിൻ. മകൻ: സ്റ്റീവ് സാബു

സംസ്കാരം ഓഗസ്റ്റ് 21 ന് (ശനി) ഉച്ചകഴിഞ്ഞ് 3.30 ന് കുറവിലങ്ങാട് മർത്താ മറിയം ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്