മോളി ജോസഫ് മെൽബണിൽ നിര്യാതയായി
Tuesday, August 24, 2021 5:21 PM IST
മെല്‍ബണ്‍ : പോത്താനിക്കാട് കീപ്പനശേരില്‍ ജോസഫ് കുര്യാക്കോസിന്‍റെ (ഐപ്പച്ചന്‍) ഭാര്യ മോളി ജോസഫ് (65) മെൽബണിൽ നിര്യാതയായി. സംസ്കാരം ഓഗസ്റ്റ് 25 ന് (ബുധൻ) രാവിലെ 9.30ന് ഫാ. ബിജോ വര്‍ഗീസിന്‍റെ കാർമികത്വത്തിൽ മെൽബൺ സെന്‍റ് ജോർജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം ഉച്ചയ്ക്ക് 12 ന് ബുണ്‍റോഗ് മെമ്മോറിയല്‍ പാർക്ക് ((Dandenong south, Melbourne, Austrelia) സെമിത്തേരിയിൽ. പരേത എറണാകുളം ഊന്നുകല്‍ നടയ്ക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: ആന്‍മോള്‍, ജോയല്‍ (ഇരുവരും ഓസ്‌ട്രേലിയ). മരുമക്കള്‍: അര്‍ത്തിക, സീയന്‍ (ഇരുവരും ഓസ്‌ട്രേലിയ). കൊച്ചുമക്കള്‍: ജെയ്ഡന്‍, ലിയാന്‍, ഡൊനോവന്‍ (ഓസ്‌ട്രേലിയ).
സഹോദരങ്ങള്‍: മില്‍ട്ടണ്‍ വര്‍ഗീസ് (ബംഗളൂരൂ), ജെസ്സി, ഷാന്റി (കേരളം). ന്യൂജേഴ്‌സിയിലുള്ള ലാലു കുര്യാക്കോസ് ഭര്‍തൃസഹോദരനാണ്.