അ​ഫ്ഗാ​നി​ൽ ഒ​രു കോ​ടി കു​ട്ടി​ക​ൾ​ക്ക് സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​താ​യി യൂ​നി​സെ​ഫ്
Sunday, August 29, 2021 1:10 PM IST
ജ​നീ​വ: അ​ഫ്ഗാ​നി​സ്താ​നി​ലെ ഒ​രു കോ​ടി കു​ട്ടി​ക​ൾ​ക്കാ​ണ് സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​തെ​ന്ന് യു​നി​സെ​ഫ്. ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന വി​ധ​ത്തി​ൽ ഈ ​വ​ർ​ഷം 10 ല​ക്ഷം കു​ട്ടി​ക​ളി​ൽ പോ​ഷ​കാ​ഹാ​ര കു​റ​വു​ണ്ടാ​യേ​ക്കാ​മെ​ന്നും യു​നി​സെ​ഫ് വ്യ​ക്ത​മാ​ക്കി.

വ​ർ​ഷ​ങ്ങ​ളാ​യു​ള്ള വ​ര​ൾ​ച്ച, സം​ഘ​ർ​ഷം, സാ​ന്പ​ത്തി​ക ത​ക​ർ​ച്ച,എ​ന്നി​വ​യോ​ടൊ​പ്പം കോ​വി​ഡ് കൂ​ടി വ​ന്ന​തോ​ടെ രാ​ജ്യ​ത്തെ 1.40 കോ​ടി ജ​ന​ത്തി​ന് ഭ​ക്ഷ്യ സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​താ​യെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ഭ​ക്ഷ്യ പ​രി​പാ​ടി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡേ​വി​ഡ് ബീ​സ്ലി മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​തേ​സ​മ​യം, ലോ​ക ബാ​ങ്ക് അ​ഫ്ഗാ​നു​ള്ള ധ​ന​സ​ഹാ​യം നി​ർ​ത്തി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ