ആ​യു​ധ വി​ൽ​പ​ന​യി​ൽ ജ​ർ​മ​നി ഒ​ന്നാം​സ്ഥാ​ന​ത്ത്
Monday, September 6, 2021 8:20 PM IST
ബെ​ർ​ലി​ൻ: ആ​യു​ധ വ്യാ​പാ​ര​ത്തി​ൽ ജ​ർ​മ​ൻ സാ​ന്പ​ത്തി​ക മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ത്തി​ൽ ഏ​റ്റ​വും വ​ലി​യ ഉ​പ​യോ​ക്താ​വാ​യി ഹം​ഗ​റി. ര​ണ്ടാം സ്ഥാ​ന​ത്ത് യു​എ​സും ഇ​ടം പി​ടി​ച്ചു. ആ​കെ 22 ബി​ല്യ​ൻ യൂ​റോ​യു​ടെ ആ​യു​ധ​ങ്ങ​ളാ​ണ് ജ​ർ​മ​നി​യി​ൽ നി​ന്ന് ഒ​രു വ​ർ​ഷം ക​യ​റ്റു​മ​തി ചെ​യ്യാ​ൻ ലൈ​സ​ൻ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ഹം​ഗ​റി വാ​ങ്ങി​യ​ത് 2.66 ബി​ല്യ​ൻ യൂ​റോ മ​തി​ക്കു​ന്ന ലൈ​സ​ൻ​സാ​ണ്. യു​എ​സ് 2.36 ബി​ല്യ​ന്േ‍​റ​തും.

ആ​യു​ധ വി​ൽ​പ​ന​യു​ടെ യ​ഥാ​ർ​ഥ ക​ണ​ക്ക​ല്ല ലൈ​സ​ൻ​സ് ഇ​ന​ത്തി​ലു​ള്ള വ​രു​മാ​ന​ത്തി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന​ത്. ഭാ​വി​യി​ൽ വാ​ങ്ങാ​നു​ള്ള​തു കൂ​ടി ചേ​ർ​ത്തു​ള്ള കാ​ണ​ക്കാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ആ​യു​ധ വി​ൽ​പ​ന​യി​ൽ 1.8 ബി​ല്യ​ൻ യൂ​റോ​യു​ടേ​താ​യി​രു​ന്ന​ത് 3.26 ബി​ല്യ​നാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ആ​യു​ധം ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​ത് എ​രി​തീ​യി​ൽ എ​ണ്ണ​യൊ​ഴി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന ആ​രോ​പ​ണം ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഉ​യ​ർ​ത്തു​ക​യും ചെ​യ്യു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ