ഡ​ൽ​ഹി ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പു​തി​യ ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി
Thursday, September 9, 2021 8:29 PM IST
ന്യൂ​ഡ​ൽ​ഹി : ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ഡ​ൽ​ഹി​യു​ടെ 2021-22 വ​ർ​ഷ​ക്കാ​ല​ത്തേ​ക്ക് പു​തി​യ ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി. ഓ​ഗ​സ്റ്റ് 29 ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​മ​യൂ​ർ വി​ഹാ​ർ ഫേ​സ്-3-​ലെ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ലാ​ണ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ന്ന​ത്.

പി.​എ​ൻ. ഷാ​ജി (പ്ര​സി​ഡ​ന്‍റ്), ആ​ർ. രാ​ജേ​ഷ് കു​മാ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഡി. ​ജ​യ​കു​മാ​ർ (സെ​ക്ര​ട്ട​റി), സ​ര​സ്വ​തി നാ​യ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ടി.​ജി . മോ​ഹ​ൻ കു​മാ​ർ (ട്ര​ഷ​റ​ർ), കെ.​ജി. ഗോ​പാ​ല​ൻ കു​ട്ടി (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), എ​സ് മു​ര​ളി (ഇ​ന്‍റെ​ർ​ണ​ൽ ഓ​ഡി​റ്റ​ർ) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

കൂ​ടാ​തെ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി കെ.​പി. ശി​വ​ദാ​സ്, സി.​എം. പി​ള്ള, വാ​സു​ദേ​വ​ൻ നാ​യ​ർ, ലേ​ഖാ സോ​മ​ൻ, സു​നി​താ റാ​വു, എം.​എ​സ്. ഗോ​പി​നാ​ഥ​ൻ നാ​യ​ർ, ബി ​ദേ​വ​രാ​ജ​ൻ, ശ്യാം ​ജി നാ​യ​ർ, ഗോ​പ​കു​മാ​ർ എ​ന്നി​വ​രെ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്