കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ വെ​ബി​നാ​ര്‍ ന​ട​ത്തി
Friday, October 29, 2021 1:35 PM IST
ന്യൂ​ഡ​ല്‍​ഹി: പി​ങ്ക് മാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​യിം​ന​യും ന​ഴ്സിം​ഗ് സ്കോ​ള​ര്‍ സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി ബ്രെ​സ്റ്റ് കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ വെ​ബി​നാ​ര്‍ ന​ട​ത്തി. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ന​ഴ്സു​മാ​ര്‍ വെ​ബി​നാ​റി​ല്‍ പ​ങ്കെ​ടു​ത്തു.

ആ​ര്‍​സി​സി ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ര്‍ ശ്രീ​ലേ​ഖ ക്ലാ​സു​ക​ള്‍ ന​യി​ച്ചു. എ​യിം​സ് ന​ഴ്സിം​ഗ് ഓ​ഫീ​സ​റും എ​യിം​ന​യ​ടെ അ​ക്കാ​ഡ​മി​ക് ഉ​പ​ദേ​ശ​ക​നു​മാ​യ മാ​ത്യു വ​ര്‍​ഗീ​സ് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

ജി​തി​ന്‍ തോ​മ​സ് പ​രേ​ൽ, സി​നു ജോ​ണ്‍ ക​റ്റാ​നം, ബി​നു ജോ, ​ഷാ​നി ടി. ​മാ​ത്യു മു​ട​ക്കാ​മ​ണ്ണി​ല്‍, മാ​ര്‍​ട്ടി​ന്‍ സെ​ബാ​സ്റ്റി​യ​ന്‍ ത​യ്യി​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പ്ര​ഫ. അ​നു ജോ​യി​ക്കു​ട്ടി കൃ​ത​ജ്ഞ​ത പ​റ​ഞ്ഞു. വെ​ബി​നാ​റി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ര്‍​ക്കും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ല്‍​കി.