ന​ജ​ഫ്ഗ​ഡ് ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ തൃ​ക്കാ​ർ​ത്തി​ക പൊ​ങ്കാ​ല ന​ട​ത്തി
Saturday, November 20, 2021 8:23 PM IST
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ തൃ​ക്കാ​ർ​ത്തി​ക ദി​വ​സ​ത്തി​ൽ പൊ​ങ്കാ​ല ന​ട​ത്തി. നി​ർ​മ്മാ​ല്യ ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​നീ​ഷ് മേ​പ്പാ​ട​ൻ തി​രു​മേ​നി​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ശ്രീ​കോ​വി​ലി​ലെ നെ​യ് വി​ള​ക്കി​ൽ നി​ന്നും കൊ​ളു​ത്തി​യ ദീ​പ​നാ​ള​ത്താ​ൽ പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് അ​ഗ്നി പ​ക​ർ​ന്ന​തോ​ടെ പൊ​ങ്കാ​ല​ക്കു തു​ട​ക്ക​മാ​യി. ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.

ച​ക്കു​ള​ത്തു​കാ​വ് ക്ഷേ​ത്ര​ത്തി​ലെ പൗ​ർ​ണ​മി തൃ​ക്കാ​ർ​ത്തി​ക പൊ​ങ്കാ​ല ദി​വ​സ​ത്തി​ൽ ഡ​ൽ​ഹി​യി​ലും സൗ​ക​ര്യ​മൊ​രു​ക്കി​യ​തി​നാ​ൽ ഇ​ത്ത​വ​ണ ധാ​രാ​ളം ഭ​ക്ത​ജ​ന​ങ്ങ​ൾ പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​നും ദ​ർ​ശ​ന​ത്തി​നു​മാ​യി എ​ത്തി​യി​രു​ന്നു. പ്ര​ഭാ​ത പൂ​ജ​ക​ൾ​ക്കു​ശേ​ഷം വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ല​ഘു​ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​രു​ന്നു.

പി.​എ​ൻ. ഷാ​ജി