എംഎംസിഎ ശിശുദിനാഘോഷം ഇന്ന്; ഒരുക്കങ്ങൾ പൂർത്തിയായി
Saturday, November 20, 2021 9:00 PM IST
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (MMCA) സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം ഇന്നു രാവിലെ 10 മുതൽ വിഥിൻഷോ സെന്‍റ് ജോൺസ് സ്കൂൾ ഹാളിൽ നടക്കും. പ്രസിഡന്‍റ് ആഷൻ പോൾ ഉദ്ഘാടനം നിർവഹിക്കും. സെക്രട്ടറി ജയൻ ജോൺ സ്വാഗതം ആശംസ നേർന്നു സംസാരിക്കും.. ട്രഷറർ പ്രദീപ് നായർ നന്ദി പറയും.

കുട്ടികൾക്കായി മത്സരങ്ങളും,ഗെയിമുകളും തുടങ്ങിയ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഉച്ചഭക്ഷണത്തിനു ശേഷം കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന മാജിക് ക്യൂൻൻ്റീൻ അവതരിപ്പിക്കുന്ന ഫൺ ആൻഡ് മാജിക് പരിപാടികളോടെ ശിശുദിനാഘോഷ പരിപാടികൾക്ക് സമാപനം കുറിക്കും.

ശിശുദിനാഘോഷങ്ങൾക്ക് വൈസ് പ്രസിഡന്‍റ് ജിസ്മി അനിൽ, ജോയിന്‍റ് സെക്രട്ടറി സുമേഷ് അച്ചുതൻ, കൾച്ചറൽ കോഓർഡിനേറ്റർമാരായ ഷൈജ സ്റ്റീഫൻ, റിയാ മേരി, കമ്മിറ്റിയംഗങ്ങളായ അലക്സ് വർഗീസ്, സാബു പുന്നൂസ് തുടങ്ങിയവർ നേതൃത്വം നൽകും.

സ്കൂളിന്‍റെ വിലാസം: St. Johns Catholic School, Woodhouse Lane, Benchil,
Wythenshawe, Manchester, M22 9NW.

അലക്സ് വർഗീസ്