ഓസ്ട്രേലിയൻ മലയാളി കൂട്ടായ്മയിൽ ഭക്തിഗാന ആൽബം പുറത്തിറക്കി
Sunday, November 21, 2021 12:05 PM IST
അഡ്‌ലൈഡ്: ഓസ്ട്രേലിയൻ മലയാളി കൂട്ടായ്മയിൽ പ്രശസ്ത പിന്നണി ഗായകൻ ജി.വേണുഗോപാൽ പാടി അഭിനയിച്ച മൂകമായ് എന്ന ഭക്തിഗാന ആൽബം പുറത്തിറക്കി. സംഗീത സംവിധാന രംഗത്ത് 40 വർഷത്തെ പരിചയമുള്ള ശിവദാസ് വാര്യർ മാഷ് ഈണം നൽകിയ പാട്ടുകൾക്ക് വരികളെഴുതി ചിത്രീകരണ സംവിധാനം നിർവഹിച്ചിരിക്കുന്നത് അഡ്ലൈഡിൽ താമസിക്കുന്ന വിളയിൽ സ്വദേശി അനീഷ് നായരാണ്.

അജു ജോൺ, ജിജോ സെബാസ്റ്റ്യൻ റഫീക്ക് അഹമ്മദ്, റിസാൻജെയ്നി, ദിലീപ് ബാബു സുഗീഷ് കുഞ്ഞിരാമൻ എന്നിവർ അണിയറയിൽ പ്രവർത്തിച്ച സംഗീത ആൽബത്തിൽ, ജി.വേണുഗോപാലിനു പുറമെ ജോസഫ് ജോയ്, അനിൽ കരിങ്ങന്നൂർ, അഖില ഗോവിന്ദ്, ദേവ ന ന്ദൻ ഉണ്ണിത്താൻ മാസ്റ്റർ റാം സായി അനീഷ്, മഹേഷ് മാത്യു ,സായി സരസ്വതി എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്.

ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളിലും, മൂകാംബികയിലുമായാണ് ഇതിലെ ദൃശ്യ മനോഹര രംഗങ്ങൾ ചിത്രീകരിച്ചിട്ടുള്ളത്.

എബി പൊയ്ക്കാട്ടിൽ