ഡ​ൽ​ഹി മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി ഡി​എം​എ പാ​ർ​ക്ക്
Monday, November 29, 2021 8:56 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി ദ​ക്ഷി​ണ ഡ​ൽ​ഹി​യി​ലെ ശി​വ​ജി എ​ൻ​ക്ലേ​വ് എ​ക്സ്റ്റ​ൻ​ഷ​നി​ലെ ഉ​ദ്യാ​ന​ത്തി​ന് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പാ​ർ​ക്ക് എ​ന്ന പേ​രു ന​ൽ​കി. സൗ​ത്ത് ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ ന​വം​ബ​ർ 27 രാ​വി​ലെ 11.30ന് ​ഒൗ​ദ്യോ​ഗി​ക​മാ​യി സം​ഘ​ടി​പ്പി​ച്ച പേ​രി​ട​ൽ ച​ട​ങ്ങി​ലാ​ണ് ’ഡി​എം​എ’ പാ​ർ​ക്ക് എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത​ത്.

രാ​ജാ ഗാ​ർ​ഡ​ൻ കൗ​ണ്‍​സി​ല​ർ സു​ഷ​മ ചോ​പ്രാ നാ​മ​ക​ര​ണ ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ കെ.​വി, ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, ഡി​എം​എ ര​ജൗ​രി ഗാ​ർ​ഡ​ൻ ഏ​രി​യ ചെ​യ​ർ​മാ​ൻ ഷാ​ജി ഇ​ജെ, സെ​ക്ര​ട്ട​റി ഷാ​ജി കു​മാ​ർ, ട്ര​ഷ​റ​ർ ജോ​സ​ഫ് മാ​ത്യു, പാ​ർ​ക്കി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി പ്ര​യ​ത്നി​ച്ച പി.​കെ. പ്ര​സാ​ദ്, ന​ളി​നാ​ക്ഷ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

പാ​ർ​ക്കി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി പ്ര​യ​ത്നി​ച്ച പി.​കെ. പ്ര​സാ​ദ്, ന​ളി​നാ​ക്ഷ​ൻ എ​ന്നി​വ​രെ​യും ഡ​ൽ​ഹി​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് 501 ത​വ​ണ സ്വ​യം കാ​റോ​ടി​ച്ചു യാ​ത്ര ചെ​യ്ത അ​നി​ൽ കു​മാ​റി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ര​ജൗ​രി ഗാ​ർ​ഡ​ൻ-​ശി​വാ​ജി എ​ൻ​ക്ലേ​വ് ഏ​രി​യ ന​ട​ത്തി​യ നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ ഡി​എം​എ പാ​ർ​ക്ക് എ​ന്ന പേ​ര് ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ച്ച​ത്.

പി.​എ​ൻ. ഷാ​ജി