മെൽബണിൽ ക്രിസ്മസ് ആഘോഷങ്ങൾക്കു തുടക്കമായി
Sunday, December 19, 2021 12:33 PM IST
മെൽബൺ (ഓസ്‌ട്രേലിയ): സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ക്രിസ്മസിനെ വരവേറ്റുകൊണ്ടു തിരുപ്പിറവി ആഘോഷങ്ങൾക്ക് മെൽബണിൽ തുടക്കമായി. മെൽബൺ മാർത്തോമാ ഇടവകയുടെകരോൾ സർവീസ് ഡിസംബർ പതിനെട്ടിന് ബ്ലാക്ക്ബേണിൽ വച്ച് നടന്നു.

മെൽബൺ മാർത്തോമാ കൊയർ നേതൃത്വം നൽകിയ ഗാനസന്ധ്യ താരകങ്ങൾ വീണമീട്ടിയ രാവിന്റെ ഓർമകളെഉണർത്തി. മുപ്പത്തിയെട്ടു അംഗങ്ങൾ ഉള്ള മെൽബൺ മാർത്തോമാ ക്രിസ്മസ് കൊയറിനു ജീവൻ ജേക്കബ്(കൊയർ മാസ്റ്റർ), പമേല വർക്കി (അസി. കൊയർ ലീഡർ), അനീഷ് ജോൺ (സെക്രട്ടറി), സെൻ തോമസ്(ട്രെഷറർ), ജെഫിൻ ജോർജ് എന്നിവർ നേതൃത്വം നൽകി.

ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ മുഖ്യ പ്രഭാഷണം നടത്തി. സന്തോഷങ്ങൾ മറ്റുള്ളവരുമായി പങ്കിടുവാനുള്ള സന്ദർഭമാണ് ക്രിസ്തുമസ് എന്ന് ബിഷപ്പ് തന്റെ സന്ദേശത്തിൽ ഓർപ്പിച്ചു. സൺ‌ഡേസ്‌കൂൾ കുട്ടികൾ അവതരിപ്പിച്ച ‘ഹോട്ടൽ നോയൽ’ ഒരു ഹൃദ്യമായ അനുഭൂതി നൽകി. യങ് ഫാമിലിഫെല്ലോഷിപ്പ്, യുവജനസഖ്യ, സേവികസംഘം, ഇടവക മിഷൻ (കാരുണ്യ പ്രയ്‌സ് & വർഷിപ്) എന്നീസംഘടനകൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. റവ. എബ്രഹാം സി മാത്യു (വികാരി), ഷിറിൽ വര്ഗീസ്(സെക്രട്ടറി), അനിത ജോൺ (അസി. സെക്രട്ടറി) എന്നിവർ കരോൾ സർവീസിന് നേതൃത്വം നൽകി.