സി​പി​എം ബ്രി​ട്ട​ൻ, അ​യ​ർ​ല​ൻ​ഡ് സ​മ്മേ​ള​ന​ത്തി​ന് കൊ​ടി ഉ​യ​രു​ന്നു
Friday, January 7, 2022 9:35 PM IST
ല​ണ്ട​ൻ: സി​പി​മ്മി​ന്‍റെ 23-ാം പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യി ഫെ​ബ്രു​വ​രി 5, 6 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​സ്റ്റ്സ് (AIC) ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ല​ണ്ട​നി​ൽ പ​താ​ക​ജാ​ഥ ന​ട​ക്കും.

ജ​നു​വ​രി 22 ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​ല​ണ്ട​നി​ലെ കാ​റ​ൽ മാ​ർ​ക്സി​ന്‍റെ ബ​ലി​കു​ടീ​ര​ത്തി​ൽ നി​ന്ന് എ​ഐ​സി സെ​ക്ര​ട്ട​റി ഹ​ർ​സേ​വ് ബെ​യ്ൻ​സ് കൈ​മാ​റു​ന്ന പ​താ​ക സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ ബി​നോ​ജ് ജോ​ണും ക​ണ്‍​വീ​ന​ർ രാ​ജേ​ഷ് കൃ​ഷ്ണ​യും ഏ​റ്റു​വാ​ങ്ങും. പ​താ​ക പ​ര്യ​ട​നം മാ​ർ​ക്സി​സം, സോ​ഷ്യ​ലി​സം, തൊ​ഴി​ലാ​ളി​വ​ർ​ഗ ച​രി​ത്രം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ 60000ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ളും ല​ഘു​ലേ​ഖ​ക​ളും പ​ത്ര​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന മാ​ർ​ക്സ് മെ​മ്മോ​റി​യ​ൽ ലൈ​ബ്ര​റി​യി​ലെ​ത്തും (37A Clerkenwell Grn, London EC1R 0DU). ലെ​നി​ൻ ത​ന്‍റെ പ​ത്ര​മാ​യ ഇ​സ്ക്ര​യു​ടെ (സ്പാ​ർ​ക്ക്) 17 ല​ക്ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​ത് ഇ​തേ കെ​ട്ടി​ട​ത്തി​ൽ നി​ന്നാ​ണ്. അ​വി​ടെ നി​ന്നും പ​താ​ക ല​ണ്ട​ൻ ഹീ​ത്രോ​യി​ലെ സ​മ്മേ​ള​ന ന​ഗ​രി​യി​ലേ​യ്ക്ക് എ​ത്തി​ച്ചേ​രും.