പ്രവാസികൾക്ക് ക്വാറന്‍റൈൻ ഏർപ്പെടുത്താനുള്ള തീരുമാനം ഉടൻ പിൻവലിക്കണം: ഐ ഒ സി/ഒഐസിസി
Sunday, January 9, 2022 4:32 PM IST
ഡബ്ലിൻ: ബൂസ്റ്റർ ഡോസ് അടക്കം മൂന്ന് ഡോസ് വാക്‌സിനും, യാത്രക്ക് മുൻപും, ശേഷവും രണ്ട് തവണയായി നെഗറ്റീവ് റിസൾട്ടുമായി വരുന്ന പ്രവാസികളെ വീണ്ടും ദീർഘനാൾ ക്വാറന്‍റൈനിലേക്ക് വിടുവാനുള്ള തീരുമാനം ഉടൻ പിൻവലിക്കണമെന്ന്‌ ഐ ഒ സി/ ഒഐസിസി അയർലണ്ട് ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ചു സംഘടനാ ഭാരവാഹികൾ കേരളാ മുഖ്യമന്ത്രിക്കും, ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകി.

റോണി കുരിശിങ്കൽപറമ്പിൽ