ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന ഒ​രു​ക്ക ധ്യാ​നം
Monday, January 17, 2022 8:07 PM IST
ബെ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ൽ പ​ഞ്ച വ​ത്സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഇ​ട​വ​ക വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലും മി​ഷ​നു​ക​ളി​ലും ന​ട​ക്കു​ന്ന വി​വി​ധ ധ്യാ​ന​ങ്ങ​ളു​ടെ ഒ​രു​ക്ക​മാ​യി ജ​നു​വ​രി 17 തി​ങ്ക​ളാ​ഴ്ച ലോ​ക​പ്ര​ശ​സ്ത സു​വി​ശേ​ഷ പ്ര​ഘോ​ഷ​ക​നാ​യ റ​വ. ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന ഒ​രു​ക്ക ധ്യാ​നം ന​ട​ക്ക​പ്പെ​ടു​ന്നു.

ഇ​ട​വ​ക ധ്യാ​ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക നി​യോ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ഈ ​ഒ​രു​ക്ക ധ്യാ​നം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ 1 വ​രെ സൂം ​പ്ലാ​റ്റ് ഫോ​മി​ലാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. രൂ​പ​ത​യു​ടെ പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി​യു​ടെ അ​വ​സാ​ന വ​ർ​ഷ​മാ​യ ഈ ​ഇ​ട​വ​ക വ​ർ​ഷ​ത്തി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ​യും, ധ്യാ​ന​ങ്ങ​ളു​ടെ​യും ഒ​ക്കെ വി​ജ​യ​ത്തി​നാ​യി ക്ര​മീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ഈ ​ഒ​രു​ക്ക ധ്യാ​ന​ത്തി​ലേ​ക്ക് താ​ൽ​പ​ര്യ​മു​ള്ള എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി രൂ​പ​ത കേ​ന്ദ്ര​ത്തി​ൽ നി​ന്നും അ​റി​യി​ച്ചു.

ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ