മെൽബണ്‍ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ നോന്പുകാല ധ്യാനം
Friday, April 8, 2022 8:36 PM IST
മെൽബണ്‍: സെന്‍റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയിലെ നോന്പുകാല ധ്യാനം ഏപ്രിൽ 9,10 തീയതികളിൽ എപ്പിംഗ് സെന്‍റ് മോണിക്കാസ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും.

ഏപ്രിൽ 9 (ശനി) വൈകുന്നേരം നാലു മുതൽ രാത്രി ഒന്പതു വരെയും ഏപ്രിൽ 10 (ഞായർ) രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയുമാണ് ധ്യാനം. വിൻസെൻഷ്യൻ സന്യാസസമൂഹാംഗമായ ഫാ. റോജൻ ജോർജാണ് ധ്യാനം നയിക്കുന്നത്.

കത്തീഡ്രൽ ഇടവകയിലെ ഓശാന‌യുടെ തിരുക്കർമങ്ങൾ 10നു (ഞായർ) വൈകുന്നേരം അഞ്ചു മുതൽ ആരംഭിക്കും.

പോൾ സെബാസ്റ്റ്യൻ