യുക്രെയ്നില്‍നിന്നുള്ള ഇറക്കുമതി തീരുവ ഒഴിവാക്കി യൂറോപ്പ്
Friday, April 29, 2022 7:44 PM IST
ജോസ് കുമ്പിളുവേലില്‍
കീവ്: യുക്രെയ്നില്‍നിന്നുള്ള ഉത്പനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഇറക്കുമതി തീരുവ ഒഴിവാക്കി. യുക്രെയ്നു സാമ്പത്തികമായി ഏറെ ഗുണം ചെയ്യുന്നതാണ് ഈ പ്രഖ്യാപനം.

റഷ്യന്‍ അധിനിവേശം തകര്‍ത്ത രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തു പകരാന്‍ ഈ തീരുമാനം സഹായിക്കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്‍റ് വോലോദമിര്‍ സെലന്‍സ്കി പറഞ്ഞു. യുക്രെയ്നിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പരമാവധി നിലനിര്‍ത്താനും ദേശീയ ഉല്‍പാദനം സംരക്ഷിക്കാനും ഈ തീരുമാനം സഹായിക്കുമെന്നും സെലന്‍സ്കി കൂട്ടിചേർത്തു.

യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നുമായി ഈ സംരംഭത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായി സെലെന്‍സ്കി പറഞ്ഞു. ആഗോള വില വര്‍ധനവിനെ രൂക്ഷമാക്കാനും ലോക ഭക്ഷ്യ വിപണിയില്‍ കുഴപ്പം സൃഷ്ടിക്കാനും റഷ്യ ശ്രമിക്കുന്നതായി സെലന്‍സ്കി ആരോപിച്ചു.