യുബിഎംഎയുടെ ഈസ്റ്റര്‍ വിഷു ആഘോഷം
Tuesday, May 3, 2022 3:27 PM IST
ജെഗി ജോസഫ്
ബ്രിസ്റ്റോൾ: യുബിഎംഎയുടെ ഈസ്റ്റര്‍ - വിഷു ആഘോഷം വര്‍ണാഭമായി. ബ്രിസ്റ്റോളിലെ ഫില്‍ടണ്‍ കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയിൽ പ്രസിഡന്‍റ് ജോൺ ജോസഫ് സ്വാഗതം ആശംസിച്ചു.തുടര്‍ന്നു നടന്ന വര്‍ണാഭമായ ചടങ്ങില്‍ യൂബിഎംഎ യൂത്തിന് തുടക്കമായി.

യുബിഎംഎ യൂത്ത് പ്രസിഡന്‍റ് വിന്‍സ് ജോയ് സെക്രട്ടറി അന്ന സോണി ജെയിംസ് എന്നിവർ സ്വാഗതം ആശംസിച്ചു. യൂത്ത് വിംഗ് കോഓര്‍ഡിനേറ്റര്‍ ജോബിച്ചന്‍ ജോര്‍ജും ബീന മെജോയും പുതിയ അംഗങ്ങളെ സദസിനു പരിചയപ്പെടുത്തി. തുടര്‍ന്നു നിലവിളക്ക് തെളിയിച്ച് യുബിഎംഎയുടെ യൂത്ത് പ്ലാറ്റ് ഫോം ഉദ്ഘാടനം ചെയ്തു.

യുബിഎംഎ യൂത്തിനു വേണ്ടി ഈസ്റ്റര്‍ വിഷു ആഘോഷത്തിന്‍റെ ഭാഗമായി കേക്ക് മുറിച്ച് പങ്കുവച്ചു. തുടര്‍ന്നു നടന്ന ആഘോഷരാവിന് യുബിഎംഎയുടെ ആസ്ഥാന ഗായകന്‍ റെജി തോമസിന്‍റെ നേതൃത്വത്തില്‍ ഗാനമേളയ്ക്ക് തുടക്കം കുറിച്ചു. യുബിഎംഎ അംഗങ്ങള്‍ തന്നെ പാകം ചെയ്ത കേക്കും വൈനും ഉള്‍പ്പെടെ വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. തുടര്‍ന്നു നടന്ന ഡിജെ പാര്‍ട്ടിയില്‍ ഏവരും മതി മറന്ന് ആഘോഷിച്ചു. കോവിഡിനു ശേഷം ഒത്തുകൂടിയ ഡിന്നര്‍ പാര്‍ട്ടിയായതിനാല്‍ തന്നെ കുറച്ചു കാലത്തിുനു ശേഷമുള്ള ഒത്തൊരുമിക്കല്‍ ഏവരും ആഘോഷമാക്കി.

യുബിഎംഎ സെക്രട്ടറി ബീന മെജോ നന്ദി പറഞ്ഞു. യുബിഎംഎ ഭാരവാഹികളും എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മാത്യു ചിറയത്ത്, സോണി ജെയിംസ്,ബിജു പപ്പാരില്‍, ജോബിച്ചന്‍ ജോര്‍ജ് ,സെബിയാച്ചന്‍ പൗലോ, ജെയ്ചെറിയാൻ,മെജോ ജോയ്,റെജി തോമസ്, സോണിയ റെജി,ജിജിജോൺ,ബിൻസി ജെയ്, ജോമോൻ, ഷിജുജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.