ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി
Friday, July 1, 2022 2:31 PM IST
ഷൈമോൻ തോട്ടുങ്കൽ
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം 2022’ ന് ഉജ്വല പരിസമാപ്തി . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും ക്യാമ്പിൽ മുഴുവൻ സമയവും പങ്കെടുക്കുകയും ചെയ്തു.



സഭയെ അറിയാനും , സഭയുടെ പാരമ്പര്യങ്ങൾ സ്വന്തമാക്കാനും യുവജനങ്ങൾ പ്രതിജ്ഞാബദ്ധരാകണമെന്നു തന്റെ ഉത്‌ഘാടനപ്രസംഗത്തിൽ മാർ സ്രാമ്പിക്കൽ പറഞ്ഞു. സിനഡാലിറ്റി ചർച്ചാ വിഷയമാകുന്ന ഈ കാലഘട്ടത്തിൽ യുവജനങ്ങളെ കേൾക്കാനും , യുവജനങ്ങളോടൊപ്പം നടക്കാനും , സഭയും , രൂപതയും, സന്നദ്ധമാകുന്നതിന്റെ പ്രകാശനമായി ഈ ക്യാമ്പിനെ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തി ജീവിതത്തിൽ ഈശോയെ കണ്ടു മുട്ടാനും അവിടുത്തോടു വ്യക്തിപരമായി ബന്ധം പുലർത്താനും വിപരീത സാഹചര്യങ്ങളിൽ വിശ്വാസത്തെ മുറുകെ പിടിക്കാനുമുള്ള പ്രചോദനം ഈ ക്യാമ്പിൽ നിന്ന് സ്വന്തമാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യൂത്ത് മിഷനറിയായ പിപ്പ ബെക്കർ ,കാത്തലിക് വോയ്‌സ് സി ഇ ഒ ബ്രണ്ടൻ തോംസൺ, ഡോ . ജോ ജോൺസൺ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ളാസുകൾ നയിച്ചു .

വികാരി ജനറാൾ മോൺ . ജിനോ അരിക്കാട്ട് എം സി ബി എസ് , ചാൻസലർ റവ. ഡോ . മാത്യു പിണക്കാട്ട്, എസ് എം വൈ എം ഡയറക്ടർ ഫാ. ഫാൻസ്വാ പത്തിൽ, ഫാ. ജോർജ് എട്ടുപറയിൽ, ഫാ ജോ മൂലേശേരി വിസി, ഫാ മാത്യൂസ് കുരിശുംമൂട്ടിൽ, ഡീക്കൻ ജോയ്‌സ്‌ പള്ളിക്കമാലിയിൽ, ബ്രദർ ടോണി കൊച്ചേരിൽ , ബ്രദർ ജെയ്സൺ എന്നിവർ ക്യാംപിൽ പ്രസംഗിച്ചു .

കോഡിനേറ്റർമാരായ സുദീപ് എബ്രഹാം, സിബി ജെയിംസ്, ഷാജി വർക്കി, ഡോ ജോസി മാത്യു, മേരി ജോർജ്ജ്, സിനി ജോമി, ജോമി ജോൺ, മിനി ജോർജ്ജ്; യൂത്ത് ഓർഗനൈസേഴ്സ്മാരായ മരിയ ജേക്കബ്, ജെൻസൺ റോയി, ക്രിസ്‌റ്റി ജെയിംസ്, ജൂബിയ ജോർജ്, റിറ്റി ടോമിച്ചൻ, ജാനിയ ജോർജ്ജ്, ആകാഷ് തയ്യിൽ, ജെറിൻ ജോസഫ്, ആഗ്‌നസ് ജോർജ് എന്നിവർ ക്യാംപിനു നേതൃത്വം നൽകി .