മെൽബണ്‍ : മെൽബണ്‍ സൗത്ത് ഈസ്റ്റ് പാരീഷ് മുൻട്രസ്റ്റിയായിരുന്ന ബെന്നി കോടാമുള്ളിയുടെ മാതാവ് തൊടുപുഴ തെക്കും ഭാഗം മേരി ജോസഫ് (80) വ്യാഴാഴ്ച അന്തരിച്ചു. ശവസംസ്കാര ചടങ്ങുകൾ ശനിയാഴ്ച മൂന്നിന് തെക്കുംഭാഗം കോടാമുള്ളിൽ ഭവനത്തിൽ ആരംഭിച്ച് കല്ലാനിക്കൽ സെൻറ് ജോർജ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ പ്രത്യേക പ്രാർഥനകളോടെ നടത്തപ്പെടുന്നതാണ്.
പരേത നെയ്യശേരി ആനിക്കുഴ ചേന്നപ്പിള്ളിൽ കുടുംബാംഗമാണ്. മേരിയുടെ ഭർത്താവ് പരേതനായ ജോസഫ് ജോസഫാണ്.
മറ്റുമക്കൾ: ജയിംസ് (ഓസ്ട്രേലിയ), ജസ്റ്റിൻ (തെക്കും ഭാഗം), ചാൾസ് (ഓസ്ട്രേലിയ).
മരുമക്കൾ: സാലി കണയാങ്കൽ ബകൂരാച്ചുണ്ട് (ഓസ്ട്രേലിയ), ടെസി വെട്ടുകാട്ടിൽ ബപ്രവിത്താനം ( ഓസ്ട്രേലിയ), ഡീനാമോൾ കൂനംമാക്കൽ (നെയ്യശ്ശേരി), ഗോൾഡ മണ്ണുകൊട്ടയിൽ കളമശ്ശേരി (ഓസ്ട്രേലിയ) കൊച്ചുമക്കൾ: റോസ് മേരി, ജെറി , ഷെറിൻ, നിവ്യ , ആൻ മേരി, ഷെബിൻ, അലൻ, എറിക്, ക്രിസ്, എലിസാ.