യൂറോപ്പിൽ കോവിഡ് പെരുകുന്നു; ആറാഴ്ചയ്ക്കിടെ മൂന്നിരട്ടി
Wednesday, July 20, 2022 4:52 AM IST
ല​​​ണ്ട​​​ൻ: യൂ​​​റോ​​​പ്പി​​​നെ വ​​​രി​​​ഞ്ഞു​​​മു​​​റു​​​ക്കി കോ​​​വി​​​ഡ് കേ​​​സു​​​ക​​​ൾ പെ​​​രു​​​കു​​​ന്നു. ക​​​ഴി​​​ഞ്ഞ ആ​​​റാ​​​ഴ്ച​​​യ്ക്കി​​​ടെ കോ​​​വി​​​ഡ് കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം മൂ​​​ന്നി​​​ര​​​ട്ടി ഉ​​​യ​​​ർ​​​ന്ന​​​താ​​​യി ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട്.

ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ലു​​​ള്ള രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ന്‍റെ പ​​​കു​​​തി​​​യോ​​​ളം വ​​​രു​​​മി​​​ത്. ആ​​​ശു​​​പ​​​ത്രി രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ഇ​​​ര​​​ട്ടി​​​യാ​​​യെ​​​ങ്കി​​​ലും അ​​​ത്യാ​​​സ​​​ന്ന രോ​​​ഗി​​​ക​​​ൾ കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ന്നും ക​​​ണ​​​ക്കു​​​ക​​​ൾ പ​​​റ​​​യു​​​ന്നു.

ഒ​​​മി​​​ക്രോ​​​ൺ വൈ​​​റ​​​സി​​​ന്‍റെ വ​​​ക​​​ഭേ​​​ദം പു​​​തി​​​യ ​​​ത​​​രം വൈ​​​റ​​​സ് രോ​​​ഗ​​​ങ്ങ​​​ൾ​​​ക്കു കാ​​​ര​​​ണ​​​മാ​​​യെ​​​ന്നും കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തെ ജ​​​ന​​​ങ്ങ​​​ൾ നി​​​സാ​​​ര​​​വ​​​ത്ക​​​രി​​​ക്ക​​​രു​​​തെ​​​ന്നും യൂ​​​റോ​​​പ്പി​​​ലെ ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​നാ മേ​​​ധാ​​​വി ഡോ. ​​​ഹാ​​​ൻ​​​സ് ക്ലൂ​​​ഗ് പ്ര​​​സ്താ​​​വി​​​ച്ചു.


ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ടെ 30 ല​​​ക്ഷം പു​​​തി​​​യ കോ​​​വി​​​ഡ് കേ​​​സു​​​ക​​​ൾ യൂ​​​റോ​​​പ്യ​​​ൻ മേ​​​ഖ​​​ല​​​യി​​​ലെ 53 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും മ​​​ധ്യേ​​​ഷ്യ​​​യി​​​ലു​​​മാ​​​യി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും ആ​​​ഴ്ച​​​യി​​​ൽ മൂ​​​വാ​​​യി​​​രം പേ​​​രു​​​ടെ ജീ​​​വ​​​ൻ ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​താ​​​യും ക​​​ണ​​​ക്കു​​​ക​​​ൾ പ​​​റ​​​യു​​​ന്നു.

കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തോ​​​ത് ഉ​​​യ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ഞ്ചു വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ർ ര​​​ണ്ടാം​​​ഘ​​​ട്ട ക​​​രു​​​ത​​​ൽ വാ​​​ക്സി​​​ൻ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും പൊ​​​തു​​​നി​​​ര​​​ത്തു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ സ​​​ർ​​​വ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലും പൊ​​​തു​​​ജ​​​നം മാ​​​സ്ക് ധ​​​രി​​​ക്ക​​​ൽ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.