ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ക്രോ​ഗ് പാ​ട്രി​ക് തീ​ർ​ഥാ​ട​നം ജൂ​ലൈ 30 ശ​നി​യാ​ഴ്ച
Thursday, July 28, 2022 9:30 PM IST
ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ക്രോ​ഗ് പാ​ട്രി​ക് തീ​ർ​ഥാ​ട​നം ജൂ​ലൈ 30 ശ​നി​യാ​ഴ്ച ന​ട​ക്കും. കൗ​ണ്ടി മ​യോ​യി​ലു​ള്ള ക്രോ​ഗ് പാ​ട്രി​ക് മ​ല​യു​ടെ ബേ​സ് സെ​ന്‍റ​റി​ലെ ഗ്രോ​ട്ടോ​യി​ൽ രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് മ​ല​ക​യ​റ്റം ആ​രം​ഭി​ക്കും.

അ​യ​ർ​ല​ൻ​ഡി​ന്‍റെ സ്വ​ർ​ഗീ​യ മ​ദ്ധ്യ​സ്ഥ​നാ​യ സെ​ന്‍റ് പാ​ട്രി​ക്കി​ന്‍റെ പാ​ദ​സ്പ​ർ​ശ​മേ​റ്റ മ​ല​നി​ര​ക​ളി​ലേ​യ്ക്ക് അ​ഞ്ചാം നൂ​റ്റാ​ണ്ടു​മു​ത​ൽ തീ​ർ​ഥാ​ട​ക​ർ പ്ര​വ​ഹി​ച്ചി​രു​ന്നു. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് ര​ണ്ടാ​യി​ര​ത്തി അ​ഞ്ഞൂ​റ്റി ഏ​ഴ് അ​ടി ഉ​യ​ര​മു​ള്ള സ​മു​ദ്ര​തീ​ര​ത്തു​ള്ള മ​നോ​ഹ​ര​മാ​യ മ​ല​യി​ൽ സെ​ന്‍റ് പാ​ട്രി​ക് നാ​ൽ​പ​തു​ദി​വ​സം ഉ​പ​വാ​സ​ത്തി​ൽ ക​ഴി​ഞ്ഞു​വെ​ന്ന് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു. ന്ധ​റീ​ക്ക് സ​ണ്‍​ഡേ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ജൂ​ലൈ മാ​സ​ത്തി​ലെ അ​വ​സാ​ന ഞാ​യ​റാ​ഴ​ച​യോ​ട​നു​ബ​ന്ധി​ച്ചും അ​ല്ലാ​തെ​യും ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ വ്ര​ത​ശു​ദ്ധി​യോ​ടെ ന​ഗ്ന​പാ​ദ​രാ​യി വി​ശു​ദ്ധ മ​ല​നി​ര​ക​ൾ ക​യ​റു​ന്നു.

ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ പി​തൃ​വേ​ദി​യാ​ണ് തീ​ർ​ഥാ​ട​ന​ത്തി​നു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്. തീ​ർ​ഥാ​ട​ന​ത്തൊ​ട​നു​ബ​ന്ധി​ച്ച് ജൂ​ലൈ 22 മു​ത​ൽ വൈ​കി​ട്ട് 9 നു ​നൊ​വേ​ന​യും പ്രാ​ർ​ഥ​ന​യും ന​ട​ന്നു​വ​രു​ന്നു.

ഏ​വ​രേ​യും തീ​ർ​ഥാ​ട​ന​ത്തി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും, തീ​ർ​ഥാ​ട​ക​ർ ശ​നി​യാ​ഴ്ച് രാ​വി​ലെ 8ന് ​ക്രോ​ഗ് പാ​ട്രി​ക് ബേ​സ് സെ​ന്‍റ​റി​ൽ ഒ​ത്തു​കൂ​ട​ണ​മെ​മെ​ന്നും സ​ഭാ നേ​തൃ​ത്വം അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : ബെ​ന്നി ജോ​ണ്‍ - 087 323 6132,
ജെ​യ്സ​ണ്‍ ജോ​സ​ഫ് - 087 134 8726, ബി​നു തോ​മ​സ് - 089 237 4070.