ജി​എം​എ​ഫ് പ്ര​വാ​സി സം​ഗ​മ​ത്തി​ന് തി​രി​തെ​ളി​ഞ്ഞു
Friday, July 29, 2022 1:51 AM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
ബെ​ർ​ലി​ൻ: ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മു​പ്പ​ത്തി മൂ​ന്നാ​മ​ത് പ്ര​വാ​സി സം​ഗ​മ​ത്തി​ന് ജൂ​ലൈ 27 ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം എ​ട്ടി​ന് വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം. ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം ജി​എം​എ​ഫ് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ പോ​ൾ ഗോ​പു​ര​ത്തി​ങ്ക​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പോ​ൾ ഗോ​പു​ര​ത്തി​ങ്ക​ൽ, സ​ണ്ണി വേ​ലൂ​ക്കാ​ര​ൻ, വ​ർ​ഗീ​സ് ച​ന്ദ്ര​ത്തി​ൽ, തോ​മ​സ് ച​ക്യാ​ത്ത് എ​ന്നി​വ​ർ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി. ജി​എം​എ​ഫ് ജ​ർ​മ​നി​യു​ടെ പ്ര​സി​ഡ​ന്‍റ് സ​ണ്ണി വേ​ലൂ​ക്കാ​ര​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. പോ​ൾ പ്ലാ​മ്മൂ​ട്ടി​ൽ പ​രി​പാ​ടി​ക​ൾ മോ​ഡ​റേ​റ്റ് ചെ​യ്തു.

സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രു​ടെ പ​രി​ച​യ​പ്പെ​ടു​ത്ത​ലി​നു​ശേ​ഷം യൂ​റോ​പ്പി​ലെ അ​റി​യ​പ്പെ​ടു​ന്ന ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ വി​യ​ന്ന​യി​ൽ താ​മ​സി​ക്കു​ന്ന സി​റി​യ​ക് ചെ​റു​കാ​ടി​ന്‍റെ ഗാ​ന​മേ​ള അ​ര​ങ്ങേ​റി. ജ​ർ​മ​നി​യി​ലെ കൊ​ളോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ഒ​യ്സ്കി​ർ​ഷ​ൻ ഡാ​ലം ബേ​സ​ൻ ഹൗ​സി​ൽ ജൂ​ലൈ 27 മു​ത​ൽ 31 വ​രെ​യാ​ണ് സം​ഗ​മം ന​ട​ക്കു​ന്ന​ത്.

ജെ​മ്മ ഗോ​പു​ര​ത്തി​ങ്ക​ൽ, അ​പ്പ​ച്ച​ൻ ച​ന്ദ്ര​ത്തി​ൽ സ​ണ്ണി​വേ​ലൂ​ക്കാ​ര​ൻ, ലി​ല്ലി ച​ക്യാ​ത്ത്, എ​ൽ​സി വേ​ലൂ​ക്കാ​ര​ൻ എ​ന്നി​വ​രാ​ണ് സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.