അ​ഭി​മാ​ന​മാ​യി ഷാ​നു; കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് സം​ഘാ​ട​ക​സ​മി​തി​യി​ൽ
Saturday, August 6, 2022 11:32 PM IST
ബ​ർ​മിം​ഗ്ഹാം: കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് സം​ഘാ​ട​ക​സ​മി​തി​യി​ലും മ​ല​യാ​ളി സാ​ന്നി​ധ്യം. നാ​ലു​വ​ർ​ഷ​മാ​യി ബ്രി​ട്ട​നി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ പാ​ലാ ഐ​ങ്കൊ​ന്പ് സ്വ​ദേ​ശി​നി​യാ​യ ഷാ​നു മാ​ത്യു​വാ​ണ് കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് സം​ഘാ​ട​ക​സ​മി​തി​യി​ൽ ഇ​ടം​നേ​ടി ശ്ര​ദ്ധേ​യ​നാ​യ​ത്.

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ന്‍റെ ബ്രി​ൻ​ഡ് ലി ​പ്ലെ​യ്സി​ലെ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ൽ വ​ർ​ക്ക് ഫോ​ഴ്സ് ഡി​പ്പാ​ർ​ട്ട്മെ​ൻ​റി​ലാ​ണ് ഷാ​നു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വ​ർ​ക്ക് ഫോ​ഴ്സ് ഡി​പ്പാ​ർ​ട്ട്മെ​ൻ​റ് വോ​ള​ണ്ടി​യ​ർ റി​ക്രൂ​ട്ട്മെ​ൻ​റ് ന​ട​ന്ന​ശേ​ഷ​മാ​ണ് താ​ൻ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തെ​ന്ന് ഷാ​നു പ​റ​ഞ്ഞു. വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കു​ക എ​ന്ന​താ​യി​രു​ന്നു പ്രാ​ഥ​മി​ക ചു​മ​ത​ല. അ​തി​നു​ശേ​ഷം അ​വ​രു​ടെ യൂ​ണി​ഫോം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളും വ​ർ​ക്ക് ഫോ​ഴ്സ് ഡി​പ്പാ​ർ​ട്ട്മെ​ൻ​റി​ന്‍റെ ചു​മ​ത​ല​യാ​യി​രു​ന്നു.

ഏ​ക​ദേ​ശം 15,000ത്തോ​ളം വ​രു​ന്ന വോ​ള​ണ്ടി​യ​ർ​മാ​രു​ടെ മു​ഴു​വ​ൻ ചു​മ​ത​ല​യും ത​ങ്ങ​ളു​ടെ ഡി​പ്പാ​ർ​ട്ട്മെ​ൻ​റി​നാ​യി​രു​ന്നെ​ന്ന് ഷാ​നു പ​റ​ഞ്ഞു. അ​തി​നു​ശേ​ഷം വ​ർ​ക്ക് ഫോ​ഴ്സ് ഡി​പ്പാ​ർ​ട്ട്മെ​ൻ​റി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രും പ്ര​മോ​ഷ​നോ​ടു​കൂ​ടി ഓ​രോ വേ​ദി​യി​ലേ​ക്ക് നി​യ​മി​ക്ക​പ്പെ​ട്ടു.

പാ​ലാ ഐ​ങ്കൊ​ന്പ് സ്വ​ദേ​ശി​നി​യാ​യ ഷാ​നു പെ​രു​മാ​ട്ടി​ക്കു​ന്നേ​ൽ മാ​ത്യു അ​ഗ​സ്റ്റി​ന്‍റെ​യും ജെ​മി​നി മാ​ത്യു​വി​ന്‍റെ​യും മ​ക​ളാ​ണ്. ഭ​ർ​ത്താ​വ് നി​ർ​മ്മ​ൽ ജോ​സ് യു​കെ​യി​ൽ ഐ​ടി ക​ണ്‍​സ​ൾ​ട്ട​ന്‍റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​ണ്. ജോ​സ​ഫ്, മ​രി​യ എ​ന്നീ ര​ണ്ട് മ​ക്ക​ളാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്.

പാ​ലാ​യി​ലെ ചാ​വ​റ പ​ബ്ലി​ക് സ്കൂ​ൾ നി​ന്നും സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​വും കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ളേ​ജി​ൽ നി​ന്നും ഡി​ഗ്രി പ​ഠ​ന​വും, ക്രി​സ്തു​ജ​യ​ന്തി കോ​ളേ​ജ് ബാം​ഗ്ലൂ​രി​ൽ നി​ന്ന് പോ​സ്റ്റ് ഗ്രാ​ജു​വേ​ഷ​ൻ പ​ഠ​ന​വും ക​ഴി​ഞ്ഞ​ശേ​ഷം ഫി​നാ​ൻ​സ് & മാ​ർ​ക്ക​റ്റിം​ഗി​ൽ എം​ബി​എ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യു​മാ​ണ് ഷാ​നു ഫി​നാ​ൻ​ഷ്യ​ൽ അ​ന​ലി​സ്റ്റ് ആ​യി ജോ​ലി നോ​ക്കി വ​ന്നി​രു​ന്ന​ത്.