ബ്രി​സ്ബെ​യ്ൻ സെ​ന്‍റ് ജോ​ർ​ജ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി കൂ​ദാ​ശ സെ​പ്റ്റം​ബ​ർ 16, 17 തീ​യ​തി​ക​ളി​ൽ
Thursday, August 18, 2022 12:04 PM IST
തോമസ് ടി ഓണാട്ട്‌
ബ്രി​സ്ബെ​യ്ൻ: ബ്രി​സ്ബെ​യ്ൻ സെ​ന്‍റ് ജോ​ർ​ജ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ കൂ​ദാ​ശ സെ​പ്റ്റം​ബ​ർ 16, 17 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ മാ​ത്യൂ​സ് തൃ​തി​യ​ൻ കാ​തോ​ലി​ക്ക ബാ​വ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഇ​ട​വ​ക മെ​ത്രാ​പ്പൊ​ലീ​ത്ത അ​ഭി.​ഡോ. യൂ​ഹാ​നോ​ൻ മാ​ർ ദീ​യ​സ്കോ​റ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത, അ​ഭി.​ഗീ​വ​ർ​ഗീ​സ് മാ​ർ പീ​ല​ക്സി​നോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

2008ലാ​ണ് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ആ​ദ്യ ദേ​വാ​ല​യ​മാ​യ സെ​ന്‍റ് ജോ​ർ​ജ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യം​ബ്രി​സ്ബെ​യ്നി​ൽ സ്ഥാ​പി​ത​മാ​യ​ത്. 2019 ൽ ​ഇ​ട​വ​ക​യ്ക്കു വേ​ണ്ടി മ​ക്കെ​ൻ​സി​യി​ൽ വാ​ങ്ങി​യ 7.5 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് പ​ള്ളി പ​ണി​തി​രി​ക്കു​ന്ന​ത്. 2022 ജ​നു​വ​രി 23 ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​ജാ​ക്സ് ജേ​ക്ക​ബ് ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ​തോ​ടെ ദേ​വാ​ല​യ നി​ർ​മാ​ണം ആ​രം​ഭി​ച്ചു.

സെ​പ്റ്റം​ബ​ർ 16 ന് ​വൈ​കി​ട്ട് 5 ന് ​പാ​ഴ്സ​നേ​ജി​ൽ നി​ന്ന് പ​ള്ളി​യി​ലേ​ക്ക് പ്ര​ദി​ക്ഷ​ണം ന​ട​ത്തും. 6 ന് ​സ​ന്ധ്യാ ന​മ​സ്ക്കാ​രം, 6.30 ന് ​വി​ശു​ദ്ധ ദേ​വാ​ല​യ കൂ​ദാ​ശ​യു​ടെ ഒ​ന്നാം ഭാ​ഗ​വും ന​ട​ക്കും. 17 ന് ​രാ​വി​ലെ 6.30 ന് ​പ്ര​ഭാ​ത ന​മ​സ്ക്കാ​ര​ത്തെ തു​ട​ർ​ന്ന് വി​ശു​ദ്ധ ദേ​വാ​ല​യ കൂ​ദാ​ശ​യു​ടെ ര​ണ്ടാം ഭാ​ഗ​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും. 12ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ​രി​ശു​ദ്ധ കാ​തോ​ലി​ക്കാ ബാ​വ​യും അ​ഭി​വ​ന്ദ്യ പി​താ​ക്ക​ൻ​മാ​രും ബ്രി​സ്ബെ​ൻ മേ​യ​റും വി​ശി​ഷ്ട അ​തി​ഥി​ക​ളും പ​ങ്കെ​ടു​ക്കും. 18 ന് ​രാ​വി​ലെ 9 ന് ​മൂ​ന്നിേന്മേൽ കു​ർ​ബാ​ന​യും ഉ​ണ്ടാ​വും.