യു​കെ​യി​ലെ കേ​ര​ളാ പൂ​ര​ത്തി​ന് അ​ഴ​കേ​കാ​ൻ നൂ​റു​ക​ണ​ക്കി​ന് മ​ല​യാ​ളി​മ​ങ്ക​മാ​ർ അ​ണി​ചേ​രു​ന്ന മെ​ഗാ ഫ്യൂ​ഷ​ൻ ഡാ​ൻ​സ്
Friday, August 19, 2022 2:16 AM IST
ല​ണ്ട​ൻ: ഓ​ഗ​സ്റ്റ് 27 ശ​നി​യാ​ഴ്ച്ച ഷെ​ഫീ​ൽ​ഡി​ൽ ന​ട​ക്കു​ന്ന കേ​ര​ളാ​പൂ​രം 2022 മ​ത്സ​ര​വ​ള്ളം​ക​ളി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഇ​ന്ത്യാ ടൂ​റി​സ​ത്തി​ന്‍റെ​യും കേ​ര​ളാ ടൂ​റി​സ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ന്ധ​യു​ക്മ കേ​ര​ളാ​പൂ​രം 2022ന്ധ ​വ​ള്ളം​ക​ളി മ​ഹോ​ത്സ​വ​ത്തി​ൽ അ​ര​ങ്ങു​ത​ക​ർ​ക്കാ​ൻ മെ​ഗാ ഫ്യൂ​ഷ​ൻ ഡാ​ൻ​സു​മാ​യി ബ്രി​ട്ട​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നാ​യി ഇ​ക്കു​റി​യും നൂ​റു​ക​ണ​ക്കി​ന് മ​ല​യാ​ളി മ​ങ്ക​മാ​രാ​ണ് അ​ണി​ചേ​രു​ന്ന​ത്.

2019ൽ ​ന​ട​ന്ന വ​ള്ളം​ക​ളി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്ത​പ്പെ​ട്ട മെ​ഗാ​തി​രു​വാ​തി​ര വ​ൻ​വി​ജ​യ​മാ​യി​രു​ന്നു. യു​ക്മ സം​ഘ​ടി​പ്പി​ച്ച 2019 ലെ ​മൂ​ന്നാ​മ​ത് വ​ള്ളം​ക​ളി വേ​ദി​യി​ൽ മു​ന്നൂ​റി​ല​ധി​കം വ​നി​ത​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മെ​ഗാ​തി​രു​വാ​തി​ര​യാ​ണ് മു​ൻ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളാ​യ ലി​റ്റി ജി​ജോ​യു​ടെ​യും സെ​ലി​ന സ​ജീ​വി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ണി​ഞ്ഞൊ​രു​ങ്ങി​യ​ത്. അ​തി​ൽ പ​ങ്കെ​ടു​ത്ത​വ​രും പു​തി​യ​താ​യി യു​കെ​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന​വ​രു​മാ​യ യു​കെ മ​ല​യാ​ളി വ​നി​ത​ക​ളി​ൽ നി​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ഇ​ത്ത​വ​ണ സം​ഘ​ടി​പ്പി​ക്കു​ന്ന ഫ്യൂ​ഷ​ൻ ഡാ​ൻ​സി​നും ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. യു​ക്മ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ലീ​നു​മോ​ൾ ചാ​ക്കോ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്മി​താ തോ​ട്ടം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മെ​ഗാ ഫ്യൂ​ഷ​ൻ ഡാ​ൻ​സ് അ​ണി​ഞ്ഞൊ​രു​ങ്ങു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക ത​നി​മ​യ്ക്കും പ്രാ​ധാ​ന്യം ന​ൽ​കി അ​ണി​യി​ച്ചൊ​രു​ക്കു​ന്ന മെ​ഗാ​ഫ്യൂ​ഷ​ൻ ഡാ​ൻ​സ് ഓ​ഗ​സ്റ്റ് 27 ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന വ​ള്ളം​ക​ളി​യ്ക്കൊ​പ്പം ഏ​റ്റ​വും ആ​ക​ർ​ഷ​ണീ​യ​മാ​യ ഒ​രു സാം​സ്കാ​രി​ക പ​രി​പാ​ടി​യാ​യി​രി​ക്കും. മെ​ഗാ ഫ്യൂ​ഷ​ൻ ഡാ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള വ​നി​ത​ക​ളു​ടെ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് വ​ള​രെ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പ്ര​ത്യേ​കം കൊ​റി​യോ​ഗ്രാ​ഫി ചെ​യ്ത നൃ​ത്ത​ചു​വ​ടു​ക​ളു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും ഉ​ട​യാ​ട​ക​ളു​ടെ ഡി​സൈ​നു​ക​ളും ഇ​തി​നാ​യി ത​യ്യാ​റാ​യി​ക്ക​ഴി​ഞ്ഞു.

27 ടീ​മു​ക​ളാ​ണ് ഈ ​വ​ർ​ഷം കേ​ര​ളാ​പൂ​രം വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. പ​തി​നാ​യി​ര​ത്തോ​ളം വ​ള്ളം​ക​ളി പ്രേ​മി​ക​ൾ കു​ടും​ബ​സ​മേ​തം എ​ത്തി​ച്ചേ​രു​ന്ന കേ​ര​ളാ​പൂ​രം- 2022, കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു ദി​വ​സം മു​ഴു​വ​ൻ ആ​സ്വ​ദി​ക്കാ​വു​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ൽ ആ​ക​ർ​ഷ​ക​മാ​യി​രി​ക്കും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

പ​ന്ത്ര​ണ്ട് വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ് മെ​ഗാ ഫ്യൂ​ഷ​ൻ ഡാ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​വ​സ​രം ഉ​ള്ള​ത്. യു​ക്മ​യു​ടെ എ​ല്ലാ റീ​ജ​ണു​ക​ളി​നി​ന്നും താ​ൽ​പ​ര്യ​മു​ള്ള​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി വി​പു​ല​മാ​യ കോ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി​യും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

ഇ​നി​യും മെ​ഗാ തി​രു​വാ​തി​ര​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ദേ​ശീ​യ ത​ല​ത്തി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന ചു​മ​ത​ല​യു​ള്ള നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ലീ​നു​മോ​ൾ ചാ​ക്കോ (07868607496), നാ​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്മി​താ തോ​ട്ടം (07450964670) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.