മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ യുകെ ഭദ്രാസനത്തിന് പുതിയ ഭാരവാഹികള്‍
Friday, August 19, 2022 10:10 PM IST
ജോസ് കുമ്പിളുവേലില്‍
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ യു കെ പാത്രിയാര്‍ക്കല്‍ വികാരി ഡോ. മാത്യൂസ് മോര്‍ അന്തീമോസ് തിരുമേനിയുടെ അധ്യക്ഷതയില്‍ കൂടിയ പള്ളി പ്രതി പുരുഷയോഗത്തില്‍ 2022~24 വര്‍ഷത്തേക്കുള്ള കൗണ്‍സിലിനെ തിരഞ്ഞെടുത്തു.

പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തോടും പരിശുദ്ധ പാത്രിയര്‍ക്കീസ് മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ ബാവയോടും ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയോടും മലങ്കര സഭയോടുമുള്ള കൂറും വിധേയത്വവും പ്രഖ്യാപിച്ചുകൊണ്ട് ആരംഭിച്ച യോഗത്തില്‍ ഡോക്ടര്‍ മാത്യൂസ് മോര്‍ അന്തീമോസ് തിരുമേനി മലങ്കരയില്‍ പരിശുദ്ധ സഭ കടന്നു പോകുന്ന വിഷമകരമായ സാഹചര്യങ്ങളെ അതിജീവിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥനയോടെ മുന്‍പോട്ടു പോകണമെന്ന് ഓര്‍മ്മിപ്പിക്കുകയും ഒപ്പം പുണ്യ ശ്ളോകനായ സക്കറിയാസ് മോര്‍ പോളിക്കാര്‍പ്പോസ് തിരുമേനിയെ അനുസ്മരിക്കുകയും ചെയ്തു.

2020~22 കാലഘട്ടത്തിലെ ഭദ്രാസന കൗണ്‍സില്‍ ചെയ്ത പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും തിരുമേനിയോടൊപ്പം കൗണ്‍സിലിന് നേതൃത്വം നല്‍കിയ വൈസ് പ്രസിഡന്റും വൈദീക സെക്രട്ടറിയുമായ ഗീവര്‍ഗീസ് തണ്ടായത്ത് അച്ചന്‍, സെക്രട്ടറി എല്‍ദോസ് കൗങ്ങുമ്പിള്ളില്‍ അച്ചന്‍,ട്രഷറര്‍ മധു മാമ്മന്‍ അദ്ധ്യാത്മീയ പ്രസ്ഥാനങ്ങളുടെ വൈസ് പ്രസിഡന്റുമാര്‍ മറ്റ് കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ കൂട്ടായ പ്രവത്തനത്തിന് അഭിവന്ദ്യ തിരുമേനി നന്ദി രേഖപ്പെടുത്തി.



തുടന്ന് 2022~24 വര്‍ഷത്തേക്കുള്ള കൗണ്‍സിലിനെ തിരഞ്ഞെടുക്കുകയും ഭദ്രാസന കൗണ്‍സില്‍ വൈസ് പ്രസിഡന്‍റും വൈദീക സെക്രട്ടറിയുമായി രാജു ചെറുവിള്ളില്‍ അച്ചനെയെയും,സെക്രട്ടിയായി എബിന്‍ ഊന്നുകല്ലിങ്കല്‍ അച്ചനെയും, ട്രഷററായി ഷിബി ചേപ്പനാത്തിനെയും തെരെഞ്ഞെടുത്തു. കൂടാതെ എക്യൂമെനിക്കല്‍ റിലേഷന്‍ വൈസ് പ്രസിഡന്‍റായി എല്‍ദോസ് കൗങ്ങുമ്പിള്ളില്‍ അച്ചനയും, വിദ്യാര്‍ത്ഥി പ്രസ്ഥാനം ~ മാധ്യമ വിഭാഗം വൈസ് പ്രസിഡന്റായി എല്‍ദോസ് വട്ടപ്പറമ്പില്‍ അച്ചനെയും, പ്രാര്‍ത്ഥന സംഘം വൈസ് പ്രസിഡന്റായി എല്‍ദോസ് കറുകയില്‍ അച്ചനെയും, വനിതാ സമാജ വൈസ് പ്രസിഡന്റായി ജോണ്‍സന്‍ പീറ്റര്‍ അച്ചനെയും, സണ്‍ഡേസ്കൂള്‍ വൈസ് പ്രസിഡന്റായി ഫിലിപ്പ് തോമസ് അച്ചനയെയും, യൂത്ത് അസോസിയേഷന്‍ വൈസ് പ്രസിഡന്റായി ജെബിന്‍ ഐപ്പ് അച്ചനെയും, ശുശ്രൂഷക സംഘം വൈസ് പ്രസിഡന്റായി അഖില്‍ ജോയ് അച്ചനയെയും തെരഞ്ഞെടുത്തു.ഓഡിറ്ററായി ബേസില്‍ ജോണിനെയും തിരഞ്ഞെടുത്തു.

കൂടാതെ അഭിവന്ദ്യ തിരുമേനിയുടെ അധ്യക്ഷതയില്‍ ഭദ്രാസന വികസനത്തിന് ഒരു ഡെവലെപ്മെന്റ് കമ്മിറ്റിയും രൂപീകരിച്ചു. തുടര്‍ന്ന് അഭിവന്ദ്യ തിരുമേനി പുതിയ കൗണ്‍സിലിനെയും ഭാരവാഹികളെയും അഭിനന്ദിക്കുകയും പുതിയ ഭരണ സമിതിക്ക് അഭിമാനകരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. പങ്കെടുത്ത എല്ലാ പ്രതിനിധികള്‍ക്കും ആതിഥേയരായ മാഞ്ചസ്റ്റര്‍ ഇടവകക്കും നന്ദി പറഞ്ഞു കൊണ്ട് അഭിവന്ദ്യ തിരുമേനി പ്രാര്‍ത്ഥിച്ചുകൊണ്ട് യോഗം അവസാനിച്ചു.

ഭദ്രാസനത്തിലെ വൈദീകരും 31 പള്ളികളില്‍ നിന്നുമുള്ള പ്രതിനിധികളും പങ്കെടുത്ത യോഗത്തിലെ ചര്‍ച്ചകളും തീരുമാനങ്ങളും യു കെ ഭദ്രാസനം പരിശുദ്ധ സഭക്ക് അഭിമാനമായി വളര്‍ച്ചയുടെ പാതയിലൂടെ സഞ്ചരിക്കുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു.