സെ​ന്‍റ് ജോ​ർ​ജ് ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​ർ മെ​ൽ​ബ​ണ്‍ കൂ​ദാ​ശ​യും ഉ​ദ്ഘാ​ട​ന​വും
Sunday, October 30, 2022 5:30 AM IST
എ​ബി പൊ​യ്ക്കാ​ട്ടി​ൽ
മെ​ൽ​ബ​ണ്‍: സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ഇ​ട​വ​ക ജ​ന​ങ്ങ​ളു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യി​രു​ന്ന സെ​ൻ​റ്റ് ജോ​ർ​ജ് ക​മ്മ്യൂ​ണി​റ്റി​സെ​ന്‍റ​റി​ന്‍റെ കൂ​ദാ​ശ​യും ഉ​ദ്ഘാ​ട​ന​വും ന​ട​ത്ത​പ്പെ​ട്ടു. ഓ​സ്ട്രേ​ലി​യ അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ ഗീ​വ​ർ​ഗീ​സ് മോ​ർ അ​ത്ത​നാ​സി​യോ​സ്തി​രു​മ​ന​സി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ലും ഇ​ട​വ​ക വി​കാ​രി പ്ര​വീ​ണ്‍ കു​രി​യാ​ക്കോ​സ് ക​ശീ​ശാ​യു​ടേ​യും സ​ഹ​വി​കാ​രി ഡോ. ​ഡെ​ന്നീ​സ് കൊ​ള​ശേ​രി​ൽ ക​ശീ​ശാ​യു​ടേ​യും, ഇ​ട​വ​ക​യി​ലേ​യും ഓ​സ്ട്രേ​ലി​യാ​യി​ലെ മ​റ്റു ഇ​ട​വ​ക​ക​ളി​ലേ​യും വൈ​ദി​ക ശ്രേ​ഷ്ട​രു​ടേ​യും സ​ഹ​കാ​ർ​മ്മി​ക​ത്വ​ത്തി​ലും​ഒ​ക്ടോ​ബ​ർ 22 ശ​നി​യാ​ഴ്ച ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ന്‍റെ കൂ​ദാ​ശ നി​ർ​വ​ഹി​ച്ചു.

23 ഞാ​യ​റാ​ഴ്ച രാ​വി​ലെ ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്ത​പ്പെ​ട്ടു. പ​ള്ളി​അ​ങ്ക​ണ​ത്തി​ലെ​ത്തി​യ വി​ശി​ഷ്ടാ​തി​ഥി​ക​ളെ മു​ത്തു​കു​ട​ക​ളും ചെ​ണ്ട​മേ​ള​വും മ​റ്റു വാ​ദ്യ​ഘോ​ഷ​ങ്ങ​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളു​മാ​യി ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ളു​ടെ​സാ​ന്നി​ധ്യ​ത്തി​ൽ ഹാ​ളി​ലേ​ക്കാ​ന​യി​ച്ചു. അ​ഭി​വ​ന്ദ്യ ഗീ​വ​ർ​ഗീ​സ് മോ​ർ അ​ത്ത​നാ​സി​യോ​സ് തി​രു​മ​ന​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽHon Lee Tarlamis , MP (South Eastern Metropolitan Region) യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ Hon. Meng Heang Tak, MP(District of Clarinda) സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​സ്തു​ത സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ രാ​ഷ്ട്രീ​യ​പ്രെ​തി​നി​ധി​ക​ളെ കൂ​ടാ​തെ സു​റി​യാ​നി സ​ഭ​യി​ലെ റ​വ. ഇ​ഷ്ക​ന്ത​ർ അ​പ്രേം, കോ​പ്റ്റി​ക് ഓ​ർ​ത്ത​ഡോ​ക്സ്‌​സ​ഭ​യി​ലെ റ​വ. ഫാ. ​ഡാ​നി​യേ​ൽ ഗ​ബ്രി​യേ​ൽ, വി​ക്ടോ​റി​യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ചി​നെ​ന പ്ര​തി​നി​ധീ​ക​രി​ച്ചു അ​ശോ​ക് ജേ​ക്ക​ബ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു പ്ര​സം​ഗി​ച്ചു. ഇ​ട​വ​ക​വി​കാ​രി പ്ര​വീ​ണ്‍ കു​രി​യാ​ക്കോ​സ് അ​ച്ച​ൻ സ്വാ​ഗ​ത പ്ര​സം​ഗ​വും പ​ള്ളി സെ​ക്ര​ട്ട​റി സ​ജി​പോ​ൾ ന​ന്ദി പ്ര​കാ​ശ​ന​വും അ​റി​യി​ച്ചു. സെ​ന്‍റ്് ജോ​ർ​ജ് ക​മ്മ്യൂ​ണി​റ്റി സെ​ൻ​റ്റ​ർ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ മി​ക​ച്ച സേ​വ​നം​കാ​ഴ്ച വ​ച്ച​വ​രെ ത​ദ​വ​സ​ര​ത്തി​ൽ ആ​ദ​രി​ക്കു​ക​യു​മു​ണ്ടാ​യി.

വി​ക്ടോ​റി​യ​ൻ ഗ​വ​ണ്‍​മെ​ൻ​റ്റി​ന്‍റെ പ്ര​ത്യേ​ക ഗ്രാ​ൻ​ഡും ഇ​ട​വ​ക ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​വും കൂ​ടി​യാ​ണ് ഇ​ട​വ​ക ഈ ​സെ​ന്‍റ​റി​ന്‍റെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വ​ള​രെ ഉ​പ​യോ​ഗ​പ്ര​ദ​മാ​യ രീ​തി​യി​ൽ കൊ​മേ​ഴ്സ്യ​ൽ കി​ച്ച​ൻ, ബാ​ഡ്മി​ൻ​റ​ണ്‍ കോ​ർ​ട്ട്, വി​ശാ​ല​മാ​യ സ്റ്റേ​ജോ​ട് കൂ​ടി​യ ഓ​ഡി​റ്റോ​റി​യം തു​ട​ങ്ങി​യ​വ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ​ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റു​ന്ന രീ​തി​യി​ലാ​ണ് ക​മ്യൂ​ണി​റ്റി സെ​ന്‍റ​ർ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.