നൃൂഡൽഹി : ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവും, ശെമ്മാശന്മാരിൽ പ്രധാനിയും, സഹദേന്മാരിൽ മുൻപനും പരിശുദ്ധ സഭയുടെ പ്രഥമ രക്തസാഷിയുമായ പരിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 2023 ജനുവരി 1 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ പൂർവാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പെരുനാൾ ശുശ്രൂഷകൾക്ക് കോട്ടയം ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്തായുടേയും, ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്തായുടേയും കാർമികത്വത്തിൽ നടത്തപ്പെടുന്നു
പെരുനാൾ ശുശ്രൂഷാ ക്രമീകരണം
ജനുവരി 1 ഞായറാഴ്ച രാവിലെ 7. 30 പ്രഭാത നമസ്കാരം, വി. കുർബാനയെ തുടർന്ന് ഇടവക വികാരി റവ. ഫാ. ജോണ് കെ ജേക്കബ് പെരുന്നാൾ കൊടിയേറ്റി. വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരം.
ജനുവരി 2 തിങ്കളാഴ്ച വൈകുന്നേരം ആറിന് സന്ധ്യാ നമസ്കാരം,
3 ചൊവ്വാഴ്ച. വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം,
4 ബുധനാഴ്ച വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, മദ്ധ്യസ്ഥ പ്രാർഥന.
5 വ്യാഴം 6ന് സന്ധ്യാനമസ്കാരം, വി. കുർബാന, ദനഹാ ശുശ്രൂഷ.
6 വെള്ളി വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, 6.40ന് ഗാനശൂശ്രൂഷ. 7ന് വചനശൂശ്രൂഷ,
റവ. ഫാ. സജി എബ്രഹാം , വികാരി സെന്റ് തോമസ് ഓർത്തഡോക്സ് ച4ച്ച്, ഗാസിയാബാദ്).
7 ശനിയാഴ്ച 6ന് സന്ധ്യാ നമസ്കാരം - അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്താ, 7 ജങ വചനശൂശ്രൂഷ റവ. ഫാ. ജോബി ചെറിയാൻ (സഹ. വികാരി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്ൾസ് വലിയ പള്ളി, ബറോഡ)
7.30ന് ഭക്തിനിർഭരമായ പ്രദക്ഷിണം, 8.30ന് ധൂപപ്രാർഥന, ശൈള്ഹിക വാഴ്വ്വ്, ആശീർവാദം, കൈമുത്ത്, സ്നേഹവിരുന്ന്.
8 ഞായറാഴ്ച 7.30ന് പ്രഭാത നമസ്കാരം, വിശൂദ്ധ മൂന്നിൻമേൽ കുർബാന അഭി. ഡോ. യൂഹാനോൻ മാ4 ദീയസ്കോറോസ് മെത്രാപ്പോലീത്താ തിരുമനസിന്റെ മുഖ്യ കാർമ്മികത്വത്തിൽ. 10ന് ശ്ലൈഹിക വാഴ്വ്വ്, ആശീർവാദം, കൈമുത്ത്, സ്നേഹവിരുന്ന്.
10.30ന് പെരുന്നാൾ കൊടിയിറക്ക്.
11 മുതൽ 3 വരെ എല്ലാവർഷവും നടത്തിവരാറുള്ള ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ മ്യൂസിക്കൽ ടാലന്റ് മീറ്റിന്റെ പത്താമത് വാർഷിക ആഘോഷം നടത്തപ്പെടുന്നു. മുഖ്യാതിഥി കോട്ടയം ഭദ്രാസനാധിപൻ അഭി. ഡോ. യുഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലിത്ത. മുഖ്യ പ്രഭാഷകൻ - അലക്സാണ്ടർ ജോർജ്ജ് (ജോയിന്റ് ഡയറക്ടർ മുത്തൂറ്റ് ഗ്രൂപ്പ്)