കൊ​ളോ​ണി​ല്‍ വാ​ര്‍​ഷി​ക ധ്യാ​നം 25,26 തീ​യ​തി​ക​ളി​ല്‍
Friday, March 24, 2023 10:23 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
കൊ​ളോ​ണ്‍:​ ജ​ര്‍​മ​നി​യി​ലെ കൊ​ളോ​ണ്‍ ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്‍​ഡ്യ​ന്‍ ഇ​ട​വ​ക​യി​ല്‍ വ​ലി​യ നോ​യ​മ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള വാ​ര്‍​ഷി​ക ധ്യാ​നം മാ​ര്‍​ച്ച് 25, 26 തീ​യ​തി​ക​ളി​ല്‍ (ശ​നി,ഞാ​യ​ര്‍) ന​ട​ക്കും. രാ​വി​ലെ 9 മു​ത​ല്‍ വൈ​കു​ന്നേ​രം 6 വ​രെ​യാ​ണ് ധ്യാ​നം.

ധ്യാ​ന​ചി​ന്ത​ക​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത് പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​നാ​യ ക​പ്പു​ച്ചി​ന്‍ വൈ​ദി​ക​നാ​യ ഫാ. ​ബോ​ബി ജോ​സ് ക​ട്ടി​ക്കാ​ട് ആ​ണ്. കൊ​ളോ​ണ്‍ മ്യൂ​ള്‍​ഹൈ​മി​ലെ ലീ​ബ്ഫ്രൗ​വ​ന്‍ ഹൗ​സി​ലാ​ണ് (AdamStr.21, 51063) പ​രി​പാ​ടി.

പ്രാ​ര്‍​ഥ​ന നി​റ​ഞ്ഞ നോ​യ​മ്പു​കാ​ല​ത്ത് വി​ശ്വാ​സ​ത്തി​ന്‍റെ ആ​ഴം വ​ര്‍​ധി​പ്പി​ക്കാ​നു​കു​ന്ന ധ്യാ​ന​പ​രി​പാ​ടി​യി​ലേ​ക്ക് ഏ​വ​രേ​യും ഹാ​ര്‍​ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ക​മ്യൂ​ണി​റ്റി അ​ദ്ധ്യ​ക്ഷ​ന്‍ ഫാ.​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എം​ഐ അ​റി​യി​ച്ചു.