ഡി​എം​എ വി​ശി​ഷ്‌​ട സാ​മൂ​ഹ്യ സേ​വാ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു
Wednesday, April 12, 2023 1:18 PM IST
പി.എൻ.ഷാജി
ന്യൂ​ഡ​ൽ​ഹി: വി​വി​ധ സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ങ്ങ​ളി​ൽ നി​സ്വാ​ർ​ഥ സേ​വ​ന​മ​നു​ഷ്ഠി​ച്ച വ്യ​ക്തി​ക​ൾ​ക്ക് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ എ​ല്ലാ വ​ർ​ഷ​വും ന​ൽ​കി വ​രു​ന്ന ഡി​എം​എ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു.

വി​ശി​ഷ്‌​ട സാ​മൂ​ഹ്യ സേ​വാ പു​ര​സ്കാ​ര​ത്തി​ന് റി​ട്ട. ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫും വി​ശി​ഷ്‌​ട സേ​വാ പു​ര​സ്കാ​ര​ത്തി​ന് ഡി​എം​എ​യു​ടെ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി.​ശി​വ​ശ​ങ്ക​ര​നും അ​ർ​ഹ​രാ​യി. കേ​ന്ദ്ര ക​മ്മി​റ്റി​യോ​ടൊ​പ്പം ഡി​എം​എ​യു​ടെ അ​ഞ്ച് ഏ​രി​യ​ക​ളി​ലെ ചെ​യ​ർ​മാ​ൻ​മാ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​യാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​വ​രെ തെ​രെ​ഞ്ഞെ​ടു​ത്ത​ത്.

പു​ര​സ്കാ​ര​ങ്ങ​ൾ ഏ​പ്രി​ൽ 15ന് ​ആ​ർ​കെ പു​രം കേ​ര​ളാ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ന​ട​ക്കു​ന്ന ഡി​എം​എ സ്ഥാ​പ​ക ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും. ക്യാ​ഷ് പ്രൈ​സും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ.