ബൈ​ജൂ​സി​നെ​തി​രേ ഇ​ഡി അ​ന്വേ​ഷ​ണം; ബം​ഗ​ളൂ​രു​വി​ലെ വീ​ട്ടി​ലും ഓ​ഫീ​സു​ക​ളി​ലും റെ​യ്ഡ്
Saturday, April 29, 2023 5:29 PM IST
ബം​ഗ​ളൂ​രു: എ​ഡ് ടെ​ക് പ്ലാ​റ്റ്ഫോ​മാ​യ ബൈ​ജൂ​സ് ക​ന്പ​നി​ക്കെ​തി​രേ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ് അ​ന്വേ​ഷ​ണം. ഉ​ട​മ​സ്ഥ​ൻ ബൈ​ജു ര​വീ​ന്ദ്ര​ന്‍റെ ബം​ഗ​ളൂ​രു​വി​ലെ വീ​ട്ടി​ലും ഭ​വാ​നി ന​ഗ​റി​ലെ ര​ണ്ട് ഓ​ഫീ​സു​ക​ളി​ലു​മാ​ണ് ഇ​ഡി റെ​യ്ഡ് ന​ട​ത്തി​യ​ത്.

വി​ദേ​ശ ധ​ന​വി​നി​മ​യ നി​യ​മം ലം​ഘി​ച്ച് വി​ദേ​ശ ഫ​ണ്ട് സ്വീ​ക​രി​ച്ചോ എ​ന്ന് സം​ബ​ന്ധി​ച്ചു​ള്ള പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്. നി​ര​വ​ധി ഡി​ജി​റ്റ​ൽ രേ​ഖ​ക​ൾ അ​ട​ക്കം പി​ടി​ച്ചെ​ടു​ത്തെ​ന്ന് ഇ​ഡി വ്യ​ക്ത​മാ​ക്കി.

സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ന​ൽ​കി​യ പ​രാ​തി​ക​ളി​ലാ​ണ് ഇ​ഡി‌​യു‌​ടെ അ​ന്വേ​ഷ​ണം. ഇ​ഡി പ​ല​ത​വ​ണ ബൈ​ജു​വി​ന് സ​മ​ൻ​സ് ന​ൽ​കി​യെ​ങ്കി​ലും ഹാ​ജ​രാ​യി​രു​ന്നി​ല്ല.