സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ർ​ച്ചി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ഞായറാഴ്ച
Friday, May 5, 2023 7:52 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ഞായറാഴ്ച ​ആ​ർ​കെ പു​രം സെ​ക്ട​ർ രണ്ടിലു​ള്ള സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു. ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത് വി​ശു​ദ്ധ​ന്‍റെ അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു.

രാ​വി​ലെ 11ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന​ത് റ​വ. ഫാ. ​ഡേ​വി​സ് ക​ള്ളി​യ​ത്തു​പ​റ​ന്പി​ൽ, ല​ദീ​ഞ്ഞ്, പ്ര​സു​ദേ​ന്തി​വാ​ഴ്ച, നേ​ർ​ച്ച വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.
പ്ര​സു​ദേ​ന്തി​മാ​രാ​കാ​ൻ നേ​ർ​ച്ച ഭ​ക്ഷ​ണം സ്പോ​ണ്‍​സ​ർ ചെ​യ്യു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ കൈ​ക്കാ​രന്മാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

വി​കാ​രി ഫാ. ​ഡേ​വി​സ് ക​ള്ളി​യ​ത്തു​പ​റ​ന്പി​ൽ 9958582875
കൈ​ക്കാ​രന്മാർ
റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത് 9136241312, 8700262602
സ​ജി വ​ർ​ഗീ​സ് 8588087638