സി​ഡ്‌​നി​യി​ൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം
Saturday, May 6, 2023 11:48 AM IST
സി​ഡ്‌​നി: സി​ഡ്‌​നി​യി​ൽ ഹി​ന്ദു​ ക്ഷേ​ത്ര​ത്തി​ന് നേ​രെ ആ​ക്ര​മ​ണം. റോ​സ്ഹി​ല്ലി​ലെ ശ്രീ ​സ്വാ​മി നാ​രാ​യ​ൺ ക്ഷേ​ത്ര​ത്തി​ന് നേ​രേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​ത്തി​ന് പി​ന്നി​ൽ ഖലി​സ്ഥാ​ൻ വാ​ദി​ക​ളാ​ണ് എ​ന്നാ​ണ് സൂ​ച​ന.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഈ ​മാ​സം അ​വ​സാ​നം ഓ​സ്‌​ട്രേ​ലി​യ സ​ന്ദ​ര്‍​ശി​ക്കാ​നി​രി​ക്കെ​യാ​ണ് ആ​ക്ര​മ​ണം. അ​ക്ര​മി​ക​ൾ ക്ഷേ​ത്ര ചു​മ​രു​ക​ൾ ന​ശി​പ്പി​ക്കു​ക​യും ഗേ​റ്റി​ൽ ഖലി​സ്ഥാ​ൻ പ​താ​ക സ്ഥാ​പി​ച്ചെ​ന്നും ഓ​സ്‌​ട്രേ​ലി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ​ചെ​യ്തു.

ഖാ​ലി​സ്ഥാ​ൻ നേ​താ​വ് അ​മൃ​ത്പാ​ൽ സിം​ഗി​നെ​തി​രേ​യു​ള്ള സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഓ​സ്‌​ട്രേ​ലി​യ​യി​ലെ ഹി​ന്ദു​ക്ഷേ​ത്ര​ങ്ങ​ൾ​ക്ക്​ നേ​രെ ഖലി​സ്താ​ൻ​ വാ​ദി​ക​ൾ നേ​ര​ത്തെ​യും ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.


മാ​ർ​ച്ചി​ൽ ഇ​ന്ത്യ​യി​ലെ​ത്തി​യ ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്‍റ​ണി ആ​ൽ​ബ​നീ​സി​നോ​ട് ഓ​സ്ട്രേ​ലി​യ​യി​ൽ ഹി​ന്ദു ക്ഷേ​ത്ര​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​തി​ലെ ആ​ശ​ങ്ക മോ​ദി അ​റി​യി​ച്ചി​രു​ന്നു.