ന്യൂഡൽഹി: ഡൽഹിയിൽ തലയ്ക്ക് വെടിയേറ്റ് 17കാരൻ കൊല്ലപ്പെട്ടു. സൗത്ത് ഈസ്റ്റ് ഡൽഹിയിലെ ഗോവിന്ദ്പുരിയിലെ ഹുക്ക ബാറിലാണ് സംഭവം. കുനാൽ എന്ന കൗമാരക്കാരനാണ് മരിച്ചതെന്നും മറ്റൊരു കൗമാരക്കാരന് പരിക്കേറ്റെന്നും ഡൽഹി പൊലീസ് അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം 3.15നാണ് സംഭവം. എന്താണ് വെടിവയ്പ്പിന് കാരണമായതെന്ന് അറിയില്ലെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.