ജ​നി​മൃ​തി​ക​ളു​ടെ കാ​വ​ല്‍​ക്കാ​ര്‍ പ്ര​കാ​ശ​ന​വും എ​യിം​ന​യു​ടെ ന​ഴ്‌​സ​സ് ദി​നാ​ഘോ​ഷ​വും
Tuesday, May 16, 2023 2:46 PM IST
കൊ​ച്ചി: ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി ന​ഴ്‌​സു​മാ​ര്‍ എ​ഴു​തി​യ ക​ഥ​ക​ളു​ടെ സ​മാ​ഹാ​രം "ജ​നി​മൃ​തി​ക​ളു​ടെ കാ​വ​ല്‍​ക്കാ​ര്‍' പ്ര​കാ​ശ​നം ചെ​യ്തു. ആ​ഗോ​ള മ​ലാ​ളി ന​ഴ്‌​സ​സ് കൂ​ട്ടാ​യ്മ​യാ​യ എ​യിം​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ന​ഴ്‌​സ​സ് ദി​നാ​ഘോ​ഷ​ത്തി​ലാ​യി​രു​ന്ന ക​ഥ​ക​ളു​ടെ പ്ര​കാ​ശ​നം.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഇ​രു​പ​ത് മ​ല​യാ​ളി ന​ഴ്‌​സു​മാ​രാ​ണ് ക​ഥ​ക​ള്‍ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ന്‍ സി. ​രാ​ധാ​കൃ​ഷ്ണ​നാ​ണ് അ​വ​താ​രി​ക എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ലോ​ഗോ​സ് ബു​ക്‌​സ് ആ​ണ് പ്ര​സാ​ധ​ക​ര്‍.

എ​യിം​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ന​ഴ്‌​സ​സ് ദി​നാ​ഘോ​ഷം ഉ​മ തോ​മ​സ് എം​എ​ല്‍​എ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. എ​യിം​ന സ്ഥാ​പ​ക​ന്‍ സി​നു ജോ​ണ്‍ ക​റ്റാ​നം അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മാ സീ​രി​യ​ല്‍ താ​ര​വും ന​ഴ്‌​സു​മാ​യ ഹ​രി​ത ജി. ​നാ​യ​ര്‍ പു​സ്ത​കം ഡോ.​നി​ഖി​ലേ​ഷ് മേ​നോ​ന് (സ്റ്റേ​റ്റ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍, ആ​ര്‍​ദ്രം മി​ഷ​ന്‍, ഗ​വ​ണ്‍​മെ​ന്‍റ് ഓ​ഫ് കേ​ര​ള) ന​ല്‍​കി പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു.

ഹാ​രി​സ് മ​ണ​ലം​പാ​റ ( ന​ഴ്‌​സിം​ഗ് കൗ​ണ്‍​സി​ല്‍ മെ​മ്പ​ര്‍), പ്ര​ഫ.​രേ​ണു സൂ​സ​ന്‍ ജോ​ര്‍​ജ് (പ്രി​ന്‍​സി​പ്പ​ല്‍, വെ​ല്‍ കെ​യ​ര്‍ കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിംഗ്), പി.​സി സു​രേ​ഷ് (ഓ​പ്പ​റേ​ഷ​ന്‍ മാ​നേ​ജ​ര്‍, എ​ന്‍​വെ​ര്‍​ട്ടി​സ് ക​ണ്‍​സ​ല്‍​ട്ട​ന്‍​സി), എ​യിം​ന ര​ക്ഷാ​ധി​കാ​രി അ​ശ്വ​തി ജോ​സ്, അ​ഡ്മി​ന്‍ ഷാ​നി റ്റി. ​മാ​ത്യു, ജി​ഷ ഷി​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​ഥാ​കൃ​ത്തു​ക്ക​ളാ​യ വ​ന്ദ​ന സ​ഞ്ജീ​വ്, ജി​ഷ രാ​ജേ​ഷ്, ജ​യ്‌​ല​ക്ഷ്മി, സി​ന്ധു ഗോ​പ​ന്‍, ലി​നി ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള എ​യിം​ന​യും പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. എ​യിം​ന സൂ​പ്പ​ര്‍ സിം​ഗ​ര്‍-ഡാ​ന്‍​സ​ര്‍ സീ​സ​ണ്‍-2 മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. തു​ട​ര്‍​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.