ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് ന​ൽ​കി
Thursday, May 18, 2023 2:23 AM IST
ഗോ​ൾ​ഡ് കോ​സ്റ്റ് : ഓസ്ട്രേലിയയിലെ ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ക​ഴി​ഞ്ഞ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക്‌ ക​ര​സ്ഥ​മാ​ക്കി​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.

ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി.പി. സാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ വി​ഷു ഈ​സ്റ്റ​ർ പ്രോ​ഗ്രാ​മി​ൽ മു​ഖ്യാ​തി​ഥി ജേ​ക്ക​ബ് ചെ​റി​യാ​ൻ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ 99.20 ശതമാനം മാ​ർ​ക്ക്‌ ക​ര​സ്ഥ​മാ​ക്കി​യ ജൊ​ഹാ​ൻ ഷാ​ജി​ക്ക് അ​വാ​ർ​ഡ് ന​ൽ​കി.

കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി സ്വ​ദേ​ശി​യും ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഷാ​ജി കു​ര്യ​ൻ, മി​നി ഷാ​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ജൊ​ഹാ​ൻ ഷാ​ജി.