എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി ഓ​സ്ട്രേ​ലി​യ​ൻ യു​വാ​വ്; തൊ​ട്ടുപിന്നാലെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Tuesday, May 23, 2023 10:55 AM IST
കാ​ഠ്മ​ണ്ഡു: എ​വ​റ​സ്റ്റ് കൊ​ടു​മു​ടി കീ​ഴ​ട​ക്കി​യ ഓ​സ്‌​ട്രേ​ലി​യ​ൻ യു​വാ​വ് തി​രി​ച്ചി​റ​ങ്ങു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പെ​ർ​ത്ത് സ്വ​ദേ​ശി​യാ​യ 40കാ​ര​നാ​യ ജെ​യ്‌​സ​ൺ ബെ​ർ​ണാ​ഡ് കെ​ന്നി​സ​ൺ ആ​ണ് മ​രി​ച്ച​ത്.

ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി താ​ഴോ​ട്ടി​റ​ക്കം തു​ട​ങ്ങി​യ ഉ​ട​ൻ ത​ള​ർ​ച്ച അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ കെ​ന്നി​സ​ണി​നെ സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 8,400 മീ​റ്റ​ർ താ​ഴ്ച​യി​ലു​ള്ള കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ശ​രീ​രം എ​വ​റ​സ്റ്റി​ൽ ത​ന്നെ​യാ​ണു​ള്ള​ത്.


17 വ​ർ​ഷം മു​മ്പ് കാ​റ​പ​ക​ട​ത്തി​ൽ പെ​ട്ട് ന​ട​ക്കാ​ൻ പോ​ലു​മാ​കി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ വി​ധി​യെ​ഴു​തി​യ കെ​ന്നി​സ​ൺ അ​ത്ഭു​ത​ക​ര​മാ​യി തി​രി​ച്ചു​വ​ന്നാ​ണ് ഇ​ത്ത​വ​ണ എ​വ​റ​സ്റ്റി​ലെ​ത്തി​യ​ത്.