ബം​ഗ​ളൂ​രു​വി​ൽ ജ്വ​ല്ല​റി​യി​ൽ​ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഒ​ലി​ച്ചു​പോ​യി
Tuesday, May 23, 2023 5:59 PM IST
ബം​ഗ​ളൂ​രു: പേ​മാ​രി​യി​ലും പ്ര​ള​യ​ത്തി​ലും ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലു​ണ്ടാ​യ​ത് കോ​ടി​ക​ളു​ടെ നാ​ശം. മ​ല്ലേ​ശ്വ​രം ന​യ​ൻ​ത് ക്രോ​സി​ലെ നി​ഹാ​ൻ ജ്വ​ല്ല​റി​യി​ൽ വെ​ള്ളം ക​യ​റി ര​ണ്ട​ര​ക്കോ​ടി​രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഒ​ലി​ച്ചു​പോ​യി.

ജ്വ​ല്ല​റി​ക്ക​ക​ത്തെ 80 ശ​ത​മാ​നം ആ​ഭ​ര​ണ​ങ്ങ​ളും ഫ​ര്‍​ണി​ച്ച​റു​ക​ളു​മാ​ണ് ഒ​ലി​ച്ചു​പോ​യ​ത്. ക​ണ്ണ​ട​ച്ചു​തു​റ​ക്കു​ന്ന വേ​ഗ​ത്തി​ല്‍ ക​ട​യി​ല്‍ വെ​ള്ള​വും മാ​ലി​ന്യ​വും നി​റ​ഞ്ഞ​തോ​ടെ ഉ​ട​മ​യും ജോ​ലി​ക്കാ​രും ഷ​ട്ട​ര്‍​പോ​ലും അ​ട​യ്ക്കാ​ന്‍ ക​ഴി​യാ​തെ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച ഒ​ന്നാം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കാ​നാ​യി വ​ന്‍​തോ​തി​ല്‍ സ്വ​ര്‍​ണം ജ്വ​ല്ല​റി​യി​ല്‍ ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​തൊ​ക്കെ ന​ഷ്‌ടമാ​യി. അ​ടു​ത്തി​ടെ മേ​ഖ​ല​യി​ലെ അ​ഴു​ക്കു​ചാ​ലു​ക​ളും ഓ​ട​ക​ളും ന​വീ​ക​രി​ച്ചി​രു​ന്നു.

നി​ര്‍​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് ഇ​ത്ര​യും വ​ലി​യ ന​ഷ്‌ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നും ജ്വ​ല്ല​റി ഉ​ട​മ കു​റ്റ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, ക​ർ​ണാ​ട​ക​യി​ൽ നാ​ശം വി​ത​ച്ച് തു​ട​രു​ന്ന വേ​ന​ൽ​മ​ഴ​യി​ൽ മ​ര​ണം ഏ​ഴാ​യി ഉ​യ​ർ​ന്നു.