ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ മ​ല​യാ​ളി ല​ണ്ട​നി​ൽ അ​ന്ത​രി​ച്ചു
Saturday, May 27, 2023 4:33 PM IST
ല​ണ്ട​ൻ: കോ​ഴി​ക്കോ​ട് കൂ​ട​ര​ഞ്ഞി റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​ൻ ത​ട​ത്തി​പ്പ​റ​മ്പി​ൽ റ്റി.​കെ.​മാ​ത്യു​വി​ന്‍റെ മ​ക​ൻ മ​നു സി​റി​യ​ക്ക് മാ​ത്യു(42) യു​കെ​യി​ൽ അ​ന്ത​രി​ച്ചു. ദേ​ഹാ​സ്വാ​സ്ഥ്യത്തെ തു​ട​ർ​ന്നായിരുന്നു അന്ത്യം.

ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള ക​മ്പ​നിലെ ജീ​വ​ന​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​നാ​ണ് ല​ണ്ട​നി​ൽ എ​ത്തി​യ​ത്. മൃ​ത​ദ്ദേ​ഹം നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക​യും കു​ട​ര​ഞ്ഞി കീ​ര​മ്പ​നാ​ൽ കു​ടും​ബാം​ഗ​വു​മാ​യ ഗ്രേ​സി​യാ​ണ് മാ​താ​വ്. ഭാ​ര്യ: മി​ഷോ​മി മ​നു, മ​ക്ക​ൾ: നേ​വ, ഇ​വ, മി​ഖാ​യേ​ൽ

വാർത്ത: അപ്പച്ചൻ കണ്ണഞ്ചിറ