രാ​ഷ്‌​ട്ര​ത്തി​ന് വേ​ണ്ടി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച​വ​രെ വി​സ്മ​രി​ക്ക​രു​ത്: ജോ ​ബൈ​ഡ​ൻ
Tuesday, May 30, 2023 4:40 PM IST
പി.പി.ചെറിയാൻ
ആ​ർ​ലിം​ഗ്ട​ൺ: രാ​ഷ്‌​ട്ര​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നു​വേ​ണ്ടി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച​വ​രെ ഒ​രി​ക്ക​ലും നാം ​വി​സ്മ​രി​ക്ക​രു​തെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. മെ​മ്മോ​റി​യ​ൽ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കു​ന്ന​താ​യി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

"ന​മ്മു​ടെ ജ​നാ​ധി​പ​ത്യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ അ​വ​രു​ടെ ത്യാ​ഗ​ങ്ങ​ൾ വ​ള​രെ വ​ലു​താ​യി​രു​ന്നു. അ​തൊ​ന്നും വെ​റു​തെ​യാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ര​ണ​മ​ട​ഞ്ഞ സേ​വ​ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു​കൊ​ണ്ട് ബൈ​ഡ​ൻ ച‌​ട​ങ്ങി​ൽ പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ചു. ഭാ​ര്യ ജി​ൽ ബൈ​ഡ​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. വൈ​റ്റ് ഹൗ​സി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ഏ​ക​ദേ​ശം 3,000 പേ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.



ബൈ​ഡ​നെ കൂ​ടാ​തെ ജോ​യി​ന്‍റ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ചെ​യ​ർ​മാ​ൻ ജ​ന​റ​ൽ മാ​ർ​ക്ക് മി​ല്ലി, പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ലോ​യ്ഡ് ഓ​സ്റ്റി​ൻ എ​ന്നി​വ​രും സം​സാ​രി​ച്ചു. വി​മു​ക്ത​ഭ​ട​ന്മാ​രെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും പ​രി​പാ​ലി​ക്കാ​ൻ ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും ബൈ​ഡ​ൻ പ്ര​സം​ഗ​ത്തി​ൽ പറഞ്ഞു.