അ​നാ​മി​ക കെ​ന്‍റ് യു​കെ​യു​ടെ സം​ഗീ​ത​ ആ​ൽ​ബം റി​ലീ​സി​നൊ​രു​ങ്ങു​ന്നു
Wednesday, May 31, 2023 10:49 AM IST
ബിനു ജോർജ്
ലണ്ടൻ: അ​നാ​മി​ക കെ​ന്‍റ് യു​കെ​യു​ടെ സം​ഗീ​ത​ ആ​ൽ​ബം "സ്വ​ര​ദ​ലം' റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ന​നു​ത്ത കാ​റ്റി​ന്‍റെ ത​ണു​പ്പു​പോ​ലെ മ​ന​സി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന ഒ​രു സോ​ഫ്റ്റ്‌ മെ​ല​ഡി​യാ​ണ് ഇ​പ്രാ​വ​ശ്യം സം​ഗീ​താ​സ്വാ​ദ​ക​ർ​ക്കാ​യി ഒ​രു​ക്കിയിരിക്കുന്നത്.

യു​കെ​യു​ടെ ഭാ​വ​ഗാ​യ​ക​ൻ റോ​യ് സെ​ബാ​സ്റ്റ്യ​നാ​ണ് ഗാ​നം പാ​ടി​യി​രി​ക്കു​ന്ന​ത്. ശ​ബ്‌​ദ​ത്തി​ന്‍റെ മ​ധു​രി​മ​കൊ​ണ്ടും ഭാ​വ​ത​ര​ള​മാ​യ ആ​ലാ​പ​ന​ത്താ​ലും ശ്ര​ദ്ധേ​യ​നാ​യ ഗാ​യ​ക​നാ​ണ് റോ​യ് സെ​ബാ​സ്റ്റ്യ​ൻ. അ​നൂ​പ് വൈ​റ്റ്ലാ​ന്‍റി​ന്‍റെ സം​ഗീ​തം ഗാ​ന​ത്തി​ന്‍റെ മ​നോ​ഹാ​രി​ത കൂ​ട്ടു​ന്നു.

യു​കെ​യി​ലെ പ്ര​ശ​സ്ത ക​വ​യി​ത്രി​യും നോ​വ​ലി​സ്റ്റു​മാ​യ ബീ​നാ റോ​യി​യാണ് വ​രി​ക​ൾ എ​ഴു​തി​യി​രി​​ക്കു​ന്ന​ത്. ഭാ​വ​സു​ന്ദ​ര​വും ആ​ഴ​മാ​ർ​ന്ന​തു​മാ​യ എ​ഴു​ത്തു​ക​ളു​ടെ ഉ​ട​മ​യാ​ണ് ബീ​നാ റോ​യ്. "ക്രോ​ക​സി​ന്‍റെ നി​യോ​ഗ​ങ്ങ​ൾ', "പെ​ട്രോ​ഗ്രാ​ദ് പാ​ടു​ന്നു' എ​ന്ന ര​ണ്ട് ക​വി​താ​സ​മാ​ഹാ​ര​ങ്ങ​ളും "സ​മ​യ​ദ​ല​ങ്ങ​ൾ', 'സാ​ര​മ​ധു' എ​ന്ന ര​ണ്ട് നോ​വ​ലു​ക​ളും വാ​യ​ന​ക്കാ​ർ​ക്കി​ട​യി​ൽ മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി​യി​രു​ന്നു.

അ​നാ​മി​ക കെ​ന്‍റ് യു​കെ​യു​ടെ മു​ൻ ആ​ൽ​ബ​ങ്ങ​ളാ​യ "സ്വ​ര​ദ​ക്ഷി​ണ​യും', "ബൃ​ന്ദാ​വ​നി​യും', "ഇ​ന്ദീ​വ​ര​വും', "നി​ലാ​ത്തു​ള്ളി​യും', "സാ​വേ​രി​യും' സം​ഗീ​ത​മേ​ന്മ​ക്കൊ​ണ്ടും സു​ന്ദ​ര​മാ​യ ആ​ലാ​പ​നം​ കൊ​ണ്ടും പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

അ​നാ​മി​ക കെ​ന്‍റ് ഒ​രു​ക്കു​ന്ന പ​തി​ന്നാ​ലാ​മ​ത്തെ ഗാ​ന​മാ​യ "സ്വ​ര​ദ​ലം' ഗ​ർ​ഷോം ടീ​വി​യി​ൽ ജൂ​ൺ ര​ണ്ടി​ന് വെെ​കു​ന്നേ​രം ഏ​ഴി​നാ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​ത്.