യു​ക്രെ​യ്നി​ലെ ഡാം ​ത​ക​ര്‍​ത്ത​ത് യു​ദ്ധ​ത്തെ പു​തി​യ ത​ല​ത്തി​ലെ​ത്തി​ച്ചു: ഷോ​ള്‍​സ്
Friday, June 9, 2023 6:57 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബെ​ര്‍​ലി​ന്‍: യു​ക്രെ​യ്നി​ലെ അ​ണ​ക്കെ​ട്ട് റ​ഷ്യ ആ​ക്ര​മി​ച്ചു ത​ക​ര്‍​ത്ത​ത് യു​ദ്ധ​ത്തെ പു​തി​യൊ​രു ത​ല​ത്തി​ലേ​ക്ക് എ​ത്തി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ഒ​ലാ​ഫ് ഷോ​ള്‍​സ്.

പു​ടി​ന്‍ യു​ദ്ധം ചെ​യ്യു​ന്ന രീ​തി​ക്കു ചേ​ര്‍​ന്ന​തു ത​ന്നെ​യാ​ണ് ഡാ​മി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​മെ​ന്നും ഷോ​ള്‍​സ്.

ഖേ​ഴ്സ​ണി​ലെ കാ​ക്കോ​വ ഡാം ​ത​ക​ര്‍​ന്ന​തി​ന് റ​ഷ്യ​യും യു​ക്രെ​യ്നും പ​ര​സ്പ​രം പ​ഴി ചാ​രു​ക​യാ​ണ്. റ​ഷ്യ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള യു​ക്രെ​യ്ന്‍ പ്ര​ദേ​ശ​ത്താ​ണ് ഡാം ​നി​ല​നി​ന്നി​രു​ന്ന​ത്.


പ​ട്ട​ണ​ങ്ങ​ളും ഗ്രാ​മ​ങ്ങ​ളും ആ​ശു​പ​ത്രി​ക​ളും സ്കൂ​ളു​ക​ളും അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളു​മെ​ല്ലാം ആ​ക്ര​മി​ക്കു​ന്ന രീ​തി​യാ​ണ് റ​ഷ്യ പി​ന്തു​ട​രു​ന്ന​തെ​ന്നും യൂ​റോ​പ്പ് ഫോ​റ​ത്തി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍ ഷോ​ള്‍​സ് ആ​രോ​പി​ച്ചു.