ഫെ​യ്ത്ത്‌ ഫെ​സ്റ്റ്‌ സം​ഘ​ടി​പ്പി​ച്ചു
Tuesday, July 18, 2023 5:57 PM IST
പോൾ സെബ്യാസ്റ്റ്യൻ
പെ​ർ​ത്ത്‌: സെ​ന്‍റ് ജോ​സ​ഫ്‌ സീ​റോ മ​ല​ബാ​ർ പെ​ർ​ത്ത്‌ ഇ​ട​വ​ക മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഫെ​യ്ത്ത്‌ ഫെ​സ്റ്റ്‌ സം​ഘ​ടി​പ്പി​ച്ചു. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ഫെ​യ്ത്ത്‌ ഫെ​സ്റ്റി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

കു​ട്ടി​ക​ളി​ൽ വി​ശ്വാ​സം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഫെ​സ്റ്റിന്‍റെ വി​വി​ധ ക്ലാ​സു​ക​ൾ​ക്ക്‌ വി​കാ​രി ഫാ. ​അ​നീ​ഷ്‌ ജെ​യിം​സ്‌, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ബി​ബി​ൻ വേ​ലം​പ​റ​മ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‌​കി.



പ്ര​ത്യാ​ശ, പ​രി​ശു​ദ്ധാ​ത്മാ​വ്‌, മാ​താ​വ്‌, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ക്ര​മീ​ക​രി​ക്കു​ക​യും വി​വി​ധ​ങ്ങ​ളാ​യ ഗെ​യി​മു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

നാ​ലു മു​ത​ൽ പ​ന്ത്ര​ണ്ടു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഫെ​യ്ത്ത്‌ ഫെ​സ്റ്റി​ന്‌ ഇ​ട​വ​ക​യി​ലെ യു​വ​ജ​ന​ങ്ങ​ൾ, മ​ത​ബോ​ധ​ന​വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ പോ​ളി ജോ​ർ​ജ്, മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‌​കി.