അ​ൾ​ജീ​രി​യ​യി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു; 34 മരണം
Wednesday, July 26, 2023 10:25 AM IST
അ​ൽ​ജെ​ഴ്സ്: വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ അ​ൾ​ജീ​രി​യ​യി​ൽ പ​ട​ർ​ന്നു​പി​ടി​ച്ച കാ​ട്ടു​തീ​യി​ൽ അ​ക​പ്പെ​ട്ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​യ 10 സൈ​നി​ക​ർ ഉ​ൾ​പ്പെ​ടെ 34 പേ​ർ മ​രി​ച്ചു. 197 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലു​ള്ള തീ​ര​പ്ര​ദേ​ശ​മാ​യ ബെ​ജാ​യ​യി​ലാ​ണ് കാ​ട്ടു​തീ ഏ​റ്റ​വു​മ​ധി​കം നാ​ശം വി​ത​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ത്തി​നി​ടെ ഈ ​പ്ര​ദേ​ശ​ത്ത് മാ​ത്രം 23 പേ​രാ​ണ് മ​രി​ച്ച​ത്. ഈ ​മേ​ഖ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​യ 10 സൈ​നി​ക​ർ തീ ​വ്യാ​പി​ച്ച പ്ര​ദേ​ശ​ത്ത് കു​ടു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു.

530 ട്ര​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് 8,000 അ​ഗ്നി​ര​ക്ഷാ സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.