സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കണം: ബിഷപ് മാർ തോമസ് ഇലവനാൽ
Thursday, July 27, 2023 12:01 PM IST
മുംബൈ: മ​ണി​പ്പുരി​ൽ ന​ട​ക്കു​ന്ന ക്രൈ​സ്ത​വ വേ​ട്ട​യ്ക്കെ​തി​രേ നി​ഷ്‌​ക്രി​യ​മാ​യ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ച് മ​ണി​പ്പു​രി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് ബിഷപ് മാർ തോമസ് ഇലവനാൽ.

ക​ല്യാ​ൺ രൂ​പ​ത പി​തൃ​വേ​ദി​യു​ടെ പ്ര​തി​ഷേ​ധ സ​മ്മേ​ള​ന​വും മ​ണി​പ്പുർ ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യവും നേർന്നുള്ള പരിപാടിയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി​തൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​ബോ​ബി മു​ള​ക്കാം​പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി.​എ. മാ​ത്യു, സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ഫി​ലി​പ്പ്, ട്ര​ഷ​റ​ർ സു​രേ​ഷ് തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഒ. ജോ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റ്റി​റ്റി തോ​മ​സ്, പി​ആ​ർ​ഒ സ​ജി വ​ർ​ക്കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.