ഓ​സ്ട്രേ​ലി​യ​യി​ൽ കാ​റ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു
Tuesday, August 8, 2023 11:05 AM IST
സി​ഡ്നി: ഓ​സ്‌​ട്രേ​ലി​യ​യി​ൽ കാ​റ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. ചി​റ്റാ​ർ പ്ലാ​ത്താ​ന​ത്ത് ജോ​ൺ മാ​ത്യു(ജോ​ജി) - ആ​ൻ​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ജെ​ഫി​ൻ ജോ​ണാ​ണ്(23) മ​രി​ച്ച​ത്.

റേ​ഡി​യോ​ള​ജി ര​ണ്ടാം വ​ർ​ഷം പ​ഠി​ക്കു​ന്ന ജെ​ഫി​ന്‍റെ കാ​ർ സി​ഡ്നി​ക്ക് സ​മീ​പ​ത്ത് വച്ചാണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കാ​റി​ൽ ജെ​ഫി​ൻ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ് ബ​ന്ധു​ക്ക​ൾ സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചു. 15 വ​ർ​ഷ​മാ​യി ജെ​ഫി​ന്‍റെ കു​ടും​ബം ഓ​സ്‌​ട്രേ​ലി​യ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ണ്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്‌​ക​രി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.