ബംഗളൂരു: ബംഗളൂരുവില്‍നിന്ന് ആലപ്പുഴയിലേക്ക് രണ്ട് സ്പെഷ്യല്‍ എസി ബസുകള്‍ അനുവദിച്ച് കര്‍ണാടക ആര്‍ടിസി. സ്വകാര്യ ബസുകളുടെ ടിക്കറ്റ് കൊള്ള ഒഴിവാക്കുന്നതിനായുള്ള കെ.സി. വേണുഗോപാല്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം.
25ന് രാത്രി 8.14നും 8.30നും ബംഗളൂരുവില്‍ നിന്നും സ്പെഷ്യല്‍ ബസുകള്‍ ആലപ്പുഴയിലേക്ക് സര്‍വീസ് നടത്തും. വിദ്യാര്‍ഥികള്‍ക്കും ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന യാത്രക്കാര്‍ക്കും ഏറെ ഗുണകരമാകുന്ന തരത്തിലാണ് സര്‍വീസ്.