നൈ​ജ​ർ അ​തി​ർ​ത്തി​യി​ൽ ഏ​റ്റു​മു​ട്ട​ൽ; 17 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
Thursday, August 17, 2023 10:01 AM IST
നൈ​യാ​മെ: നൈ​ജ​റി​ലെ അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ സാ​യു​ധ​സം​ഘ​ങ്ങ​ൾ ന​ട​ത്തി​യ ഏ​റ്റു​മു​ട്ട​ലി​ൽ 17 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. 20 സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും 100 ഭീ​ക​ര​രെ "തു​ര​ത്തി​യ​താ​യും' അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നൈ​ജ​ർ - മാ​ലി - ബു​ർ​ക്കി​നാ ഫാ​സോ അ​തി​ർ​ത്തി​പ്ര​ദേ​ശ​മാ​യ കൗ​ടൗ​ഗു​വി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഐ​എ​സ്, അ​ൽ ഖ്വ​യ്ദ ഭീ​ക​ര​രു​ടെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മു​ള്ള പ്ര​ദേ​ശ​മാ​ണി​ത്.


ബോ​നി​യി​ൽ നി​ന്ന് ടൊ​റോ​ണി​യി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സൈ​നി​ക​വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ ഭീ​ക​ര​ർ ഒ​ളി​ച്ചി​രു​ന്ന് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ​രി​ക്കേ​റ്റ​വ​രെ ത​ല​സ്ഥാ​ന​ഗ​രി​യാ​യ നൈ​യാ​മെ​യി​ലേ​ക്ക് മാ​റ്റി​യ​താ​യി സൈ​ന്യം അ​റി​യി​ച്ചു.